IPL 2020: ആര്‍സിബിയുടെ തലവര മാറുമോ? കോലിയെ എങ്ങനെ സഹായിക്കുമെന്ന് ഫിഞ്ച് പറയുന്നു
ഐപിഎല്ലിന്റെ പുതിയ സീസണില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. 4.4 കോടി രൂപയ്ക്കാണ് കഴിഞ്ഞ തവണത്തെ ലേലത്തില്‍ ഫിഞ്ചിനെ ആര്‍സിബി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ അദ്ദേഹം കളിക്കാന്‍ പോവുന്ന എട്ടാമത്തെ ഫ്രാഞ്ചൈസി കൂടിയാണിത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റായ ഫിഞ്ചിന്റെ സാന്നിധ്യം തങ്ങളുടെ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി. മാത്രമല്ല അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കും കോലിക്കു തുണയാവുമെന്ന് ആര്‍സിബി കരുതുന്നു. കോലിയെ ഏതു വിധത്തിലും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നു ഉറപ്പ് നല്‍കിയിരിക്കുകയാണ് ഓസീസിനായി 61 ടി20കളില്‍ കളിച്ച അനുഭവസമ്പത്തുള്ള ഫിഞ്ച്.

കോലിക്കു കീഴില്‍ ആദ്യം
കോലിക്കു കീഴില്‍ ആദ്യമായി കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് താനെന്നു ഫിഞ്ച് വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിനെതിരേ കളിച്ചു കൊണ്ടിരിക്കുകയാണ്. എത്ര മാത്രം മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമാണ് അദ്ദേഹമെന്നു തനിക്കറിയാം. ആര്‍സിബിയില്‍ കൂടുതല്‍ അടുത്തു നിന്ന് കോലിയെ വീക്ഷിക്കാനും മനസ്സിലാക്കാനും പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഫിഞ്ച് വ്യക്തമാക്കി.

അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാവും
തന്റെ അനുഭവസമ്പത്ത് തീര്‍ച്ചായും ഐപിഎല്ലില്‍ ആര്‍സിബിക്കു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ഫിഞ്ച്. എന്റെ അനുഭവസമ്പത്ത് ആര്‍സിബിയെ സഹായിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഐപിഎല്ലിനിടെ തന്നെക്കൊണ്ട് കഴിയുന്നതു പോലെ ആരെയും സഹായിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വിരാടിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതു സഹായിക്കുമെങ്കില്‍ എന്തിനും താന്‍ തയ്യാറാണെന്നും ഫിഞ്ച് പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരസ്പരം പല തവണ കൊമ്പുകോര്‍ത്തിട്ടുള്ളവരാണ് കോലിയും ഫിഞ്ചും. അവസാനമായി ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ കോലി നയിച്ച ഇന്ത്യ ഫിഞ്ചിന്റെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.

ഒരുപാട് മികച്ച താരങ്ങള്‍
എത്രയും വേഗത്തില്‍ ആര്‍സിബിക്കൊപ്പം ചേരാന്‍ കാത്തിരിക്കുകയാണ് താനെന്നു ഫിഞ്ച് വെളിപ്പെടുത്തി. ഒരുപാട് മഹാന്‍മാരായ താരങ്ങള്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുകയെന്നത് വലിയ കാര്യമാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നില്‍ കളിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എങ്കിലും യുഎഇയില്‍ ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തില്‍ കളിക്കാന്‍ പോവുമ്പോഴും ആവേശത്തിന് ഒട്ടും കുറവില്ലെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications