വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: ഫിഞ്ച് 'കറക്കം' തുടരുന്നു, ആര്‍സിബി എട്ടാം തട്ടകം, റെക്കോര്‍ഡ്

4.4 കോടിക്കാണ് ഓസീസ് നായകനെ ആര്‍സിബി വാങ്ങിയത്

കൊല്‍ക്കത്ത: ഐപിഎല്ലിലെ ടൂറിസ്റ്റെന്ന വിളിപ്പേരിന് അവകാശിയായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം നായകനുമായ ആരോണ്‍ ഫിഞ്ച്. പുതിയ സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാവും ഫിഞ്ച് ബാറ്റേന്തുക. 4.4 കോടി രൂപയ്ക്കാണ് ലേലത്തില്‍ ഫിഞ്ചിനെ ആര്‍സിബി സ്വന്തമാക്കിയത്.

finch

ഐപിഎല്ലില്‍ ഫിഞ്ച് കളിക്കുന്ന എട്ടാമത്തെ ഫ്രാഞ്ചൈസിയാണ് ആര്‍സിബിയെന്നതാണ് ശ്രദ്ധേയം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയുമധികം ഫ്രാഞ്ചൈസികളുടെ ഭാഗമായ മറ്റൊരു കളിക്കാരനില്ല. കഴിഞ്ഞ 10 വര്‍ഷമായി ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് ഫിഞ്ച്.

2010ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചായിരുന്നു ഐപിഎല്ലില്‍ ഫിഞ്ചിന്റെ അരങ്ങേറ്റം. 2011-12 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹം കളിച്ചു. 2013ല്‍ ഫിഞ്ച് പൂനെ വാരിയേഴ്‌സിലെത്തി. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കും 2015ല്‍ മുംബൈ ഇന്ത്യന്‍സിലേക്കും 2016-17ല്‍ ഗുജറാത്ത് ലയണ്‍സിലേക്കും ഫിഞ്ച് കൂടുമാറി. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൂടാരത്തിലായിരുന്നു ഓസീസ് ക്യാപ്റ്റന്‍.

Story first published: Thursday, December 19, 2019, 17:26 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X