For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

130 പന്ത്, 35 സിക്‌സ്, 32 ഫോര്‍, 341 റണ്‍സ്!!!

ബ്രിസ്‌ബേന്‍: പവനി പിടിച്ച് കളിക്കാന്‍ പോകണ്ട എന്ന് കരുതിയിരിക്കുകയായിരുന്നു ജയിംസ് ബീന്‍. പക്ഷേ ക്യാപ്റ്റന്‍ സമ്മതിച്ചില്ല. ഓപ്പണറായി തന്നെ ഇറങ്ങാനും പറഞ്ഞു. എന്നാ പിന്നെ ശരി എന്ന് പറഞ്ഞ് അടി തുടങ്ങി. അടി എന്ന് പറഞ്ഞാല്‍ വെടിക്കെട്ട് അടി. 130 പന്തില്‍ 35 സിക്‌സും 32 ഫോറും സഹിതം 341 റണ്‍സ്!

ഓസ്‌ട്രേലിയന്‍ സണ്‍ഡേ ലീഗ് ക്രിക്കറ്റിലായിരുന്നു ബീനിന്റെ വെടിക്കെട്ട് ബാറ്റിംഗ്. 44 ഓവര്‍ കളിയില്‍ ബീനിന്റെ മാറ്റര്‍ ഹില്‍ ടീം അടിച്ചുകൂട്ടിയത് നാല് വിക്കറ്റിന് 457 റണ്‍സാണ്. 225 റണ്‍സിന് കളി ജിയക്കുകയും ചെയ്തു. സൈലന്റ് അസാസിന്‍സ് ആയിരുന്നു എതിരാളികള്‍. 232 റണ്‍സിന് അസാസിന്‍സിനെ എറിഞ്ഞു വീഴ്ത്തിയാണ് ബീനും കൂട്ടരും വിജയം ആഘോഷിച്ചത്.

cricket-australia

25 ഓവറില്‍ 235 റണ്‍സിലെത്തിയ ബീന്‍ കൡതീരുമ്പോഴേക്കും 400 അടിക്കണം എന്ന് കരുതിയതാണത്രെ. എന്നാല്‍ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യാനെത്തിയ വിക്കറ്റ് കീപ്പര്‍ ബീനിന്റെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ശരിക്കും കളി അമ്പത് ഓവറായിരുന്നത്രെ, ബീനിന്റെ വെടിക്കെട്ട് കാരണം പന്ത് തിരഞ്ഞ് സമയം പോയതുകൊണ്ട് കളി അംപയര്‍ 44 ഓവറാക്കി ചുരുക്കുകയായിരുന്നു.

ലിമിറ്റഡ് ഓവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിന്റെ പേരിലാണ് ലോകറെക്കോര്‍ഡ്. 219 റണ്‍സോടെയാണ് വീരു ടോപ് സ്‌കോറര്‍മാരുടെ ടോപ് സ്‌കോറര്‍ പദവിയില്‍ ഇരിക്കുന്നത്. വനിതാ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ ബെലിന്ദ് ക്ലാര്‍ക്കിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 22 നോട്ടൗട്ട്.

Story first published: Friday, October 17, 2014, 18:38 [IST]
Other articles published on Oct 17, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+