ഓസ്‌ട്രേലിയയുടെ ധോണിയെ കണ്ടെത്തി! ഇനി കൂടുതല്‍ അവസരങ്ങളെന്ന് പാറ്റ് കമ്മിന്‍സ്
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് അടുത്തിടെ വിരമിച്ച ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയെയാണ്. എന്നാല്‍ ധോണിക്കു ശേഷം അതുപോലെയൊരു ഫിനിഷര്‍ ഇനിയുണ്ടാവുമോയെന്ന് കാലത്തിനു മാത്രമേ തെളിയിക്കാനാവൂ. ധോണിയുടെ പിന്‍ഗാമിയായി ഭാവിയില്‍ പലരും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവര്‍ക്ക് ധോണിയോളമെത്താന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ധോണിയെപ്പോലൊരാളെ കണ്ടെത്തിക്കഴിഞ്ഞതായി വ്യക്തമാക്കിയിരിക്കുകയാണ് വൈസ് ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ്. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്ണിസാണ് ഈ താരമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌റ്റോയ്ണിസിന് അവസരങ്ങള്‍ നല്‍കും
ധോണിയെപ്പോലൊരു മികച്ച ഫിനിഷറാക്കി സ്റ്റോയ്ണിസിനെ മാറ്റിയെടുക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യമെന്നും ഇതിനു വേണ്ടി അദ്ദേഹത്തിന് നിരന്തരം അവസരങ്ങള്‍ നല്‍കി സഹായിക്കുമെന്നും കമ്മിന്‍സ് പറയുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണണ് ധോണി. കാരണം 300ലേറെ ഏകദിന മല്‍സരങ്ങള്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. സമാനമായി തന്നെ സ്‌റ്റോയ്ണിസിനും ഓസീസ് ദീര്‍ഘകാലത്തേക്കു അവസരം നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ടീം ആഗ്രഹിക്കുന്നതു പോലെയൊരു ഫിനിഷറാക്കി അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ കഴിയൂവെന്നും കമ്മിന്‍സ് വിശദമാക്കി.

താരങ്ങളും റോളും
ഓസ്‌ട്രേലിയന്‍ ടീമിസല താരങ്ങളുടെ റോള്‍ എന്തായിരിക്കണമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അതിനൊത്ത് ഉയരാനും ടീമില്‍ സ്ഥാനമുറപ്പിക്കാനും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.
ഒരൊറ്റ രാത്രി കൊണ്ട് ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നു നമുക്കെല്ലാമറിയാം. ഇതു തന്നെയാണ് സെലക്ടര്‍മാരും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും പറഞ്ഞത്. സ്‌റ്റോയ്ണിസ് അടക്കമുള്ള താരങ്ങള്‍ക്കു അവരുടെ മികവ് പുറത്തെടുക്കണമെങ്കില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

സ്‌റ്റോയ്ണിസിനും രക്ഷിക്കാനായില്ല
ഇംഗ്ലണ്ടിനെതിരേ രണ്ടു ദിവസം മുമ്പ് നടന്ന ആദ്യ ടി20 മല്‍സരത്തില്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ നിന്നായിരുന്നു ഓസ്‌ട്രേലിയ രണ്ടു റണ്‍സിന്റെ തോല്‍വിയിലേക്കു വീണത്. കളിയില്‍ 18 പന്തില്‍ നിന്നും സ്റ്റോയ്ണിസ് പുറത്താവാതെ 23 റണ്‍സെടുത്തിരുന്നെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല.
മികച്ച ഒരുപിടി ബാറ്റ്‌സ്മാന്‍മാര്‍ ഓസീസിനുണ്ടെങ്കിലും നല്ലൊരു ഫിനിഷറുടെ അഭാവം അവരെ അലട്ടുന്നുണ്ട്. ഇതു നികത്താന്‍ ഏറ്റവും അനുയോജ്യനായ താരം 31 കാരനായ സ്‌റ്റോയ്ണിസാണെന്നാണ് ടീം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി താരം ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. 705 റണ്‍സാണ് സീസണില്‍ സ്‌റ്റോയ്ണിസ് വാരിക്കൂട്ടിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അത്ര നന്നാി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് താരത്തിന്റെ പ്രധാന പോരായ്മായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ നിന്നും സ്റ്റോയ്ണിസ് തഴയപ്പെടാനുള്ള കാരണവും ഇതായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications