ഇന്ത്യയുടെ മോഹം നടക്കില്ല! ടെസ്റ്റില്‍ ഓസീസ് കണക്കു തീര്‍ക്കും, വിജയമാര്‍ജിന്‍ പ്രവചിച്ച് പോണ്ടിങ്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ വിജയികളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ രണ്ടു ഓസീസ് പര്യടനങ്ങളിലും കംഗാരുപ്പടയെ അവരുടെ നാട്ടുകാര്‍ക്കു മുന്നില്‍ നാണംകെടുത്തി ഇന്ത്യ ജേതാക്കളായിരുന്നു. ഇത്തവണ ഹാട്രിക് ജയമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വലിയൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കലാശപ്പോരാട്ടം അടുത്ത വര്‍ഷം നടക്കാനിരിക്കെ ഫൈനലില്‍ ഇടം പിടിക്കുന്നതിനായി ഇരുടീമുകളും ഏറ്റവും മികച്ച പ്രകടനം തന്നെ പരമ്പരയില്‍ നടത്തുമെന്നുറപ്പാണ്.

ഐസിസിയോടു സംസാരിക്കവെയാണ് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് പോണ്ടിങ് സംസാരിച്ചത്. വളരെ ആവേശകരമായ പരമ്പരയായിരിക്കും ഇത്തവണത്തേത്. ഇവിടെ നടന്നിട്ടുള്ള കഴിഞ്ഞ രണ്ടു പരമ്പരകളിലെയും തിരിച്ചടികള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യക്കെതിരേ ചില കാര്യങ്ങള്‍ തെളിയിക്കുകയെന്ന ലക്ഷ്യം കൂടി ഓസ്‌ട്രേലിയന്‍ ടീമിനുണ്ടാവുമെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കും നമ്മള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഈ പരമ്പരയെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഇതു തന്നെയാണ്. കഴിഞ്ഞ കുറച്ചു തവണയായി നാലു ടെസ്റ്റുകളാണുണ്ടായിട്ടുള്ളത്. എല്ലാവരും ഇക്കാര്യത്തില്‍ വലിയ ആവേശത്തിലുമാണ്. പരമ്പരയില്‍ കൂടുതല്‍ സമനിലകളുണ്ടാവുമോയന്നെ കാര്യം തനിക്കറിയില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
സമീപകാലത്തൊന്നും ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ ജയിക്കാനായിട്ടില്ലെങ്കലും ഇത്തവണ ഓസ്‌ട്രേിയ വിജയകളാവുമെന്നാണ് അദ്ദേത്തിന്റെ പ്രവചനം. ഓസ്‌ട്രേലിയ ജയിക്കുമെന്നാണ് ഞാന്‍ പറയുക, ഓസ്‌ട്രേലിയക്കെതിരേ ഞാന്‍ ഒരിക്കലും പറയുകയും ചെയ്യില്ല. ചില ഡ്രോ ചിലപ്പോള്‍ വന്നേക്കാം. ചിലപ്പോള്‍ കാലാവസ്ഥയും മോശമായി മാറാം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയ 3-1നു പരമ്പര നേടുമെന്നാണ് താന്‍ പറയുകയെന്നും പോണ്ടിങ് പ്രവചിക്കുന്നു.

നവംബര്‍ 22നു പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടക്കാനിരിക്കുന്നത്. രണ്ടാമത്തേത് പകലും രാത്രിയുമായിട്ടുള്ള പിങ്ക് ബോള്‍ ടെസ്റ്റാണ്. ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡിലാണ് ഈ മല്‍സരം. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബണിലെ ഗാബയിലാണ്. നാലാം ടെസ്റ്റ് ഡിസംബര്‍ 26നു മെല്‍ബണിലും നടക്കും. അഞ്ചാമത്തെും അവസാനത്തെും ടെസ്റ്റ് 2025 ജനുവരി മൂന്നു മുതല്‍ സിഡ്‌നിയിലാണ്.
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യന്‍ ടീം കളിക്കാനൊരുങ്ങുന്നത്. 2020-21ലെ പര്യടനത്തിലാണ് അവസാനമായി പകലും രാത്രിയുമായി ഇവിടെ ഇന്ത്യ ടെസ്റ്റ് കളിച്ചത്. അന്നു എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയും വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയിരുന്നു. രണ്ടാമിന്നിങില്‍ വെറും 46 റണ്‍സ് മാത്രമാണ് അന്നു ഇന്ത്യക്കു കുറിക്കാനായത്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇത്തവണ അതു പോലെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പകലും രാത്രിയുമായി ഒരു സന്നാഹ മല്‍സരം ഇന്ത്യ കളിക്കുന്നുണ്ട്. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications