For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ലങ്കാദഹനവും കഴിഞ്ഞു, ഓസ്‌ട്രേലിയന്‍ കുതിപ്പ്... പോയിന്റ് പട്ടികയില്‍ തലപ്പത്ത്

87 റണ്‍സിനാണ് ഓസീസിന്റെ ജയം

By Manu
1
43664

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഐസിസി ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്നു. ശ്രീലങ്കയെ 87 റണ്‍സിനാണ് കംഗാരുക്കൂട്ടം കെട്ടുകെട്ടിച്ചത്. ടൂര്‍ണമെന്റില്‍ ഓസീസിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ അവര്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

aus

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴു വിക്കറ്റിന് 334 റണ്‍സെടുത്തപ്പോള്‍ തന്നെ ലങ്കന്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരുന്നു. ഓപ്പണര്‍മാരിലൂടെ ലങ്ക ഗംഭീരമായി തുടങ്ങിയെങ്കിലും മധ്യനിരയുടെ മോശം പ്രകടനം തിരിച്ചടിയാവുകയായിരുന്നു. 45.5 ഓവറില്‍ 247നു ലങ്കന്‍ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മൂന്നു റണ്‍സകലെ സെഞ്ച്വറി നഷ്ടമായ നായകന്‍ ദിമുത് കരുണരത്‌നെയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 108 പന്തില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് താരം 97 റണ്‍സെടുത്തത്. ഓപ്പണര്‍ കുശാല്‍ പെരേരയാണ് (52) തിളങ്ങിയ മറ്റൊരു താരം.
കുശാല്‍ മെന്‍ഡിസ് (30), ലഹിരു തിരിമന്നെ (16), ധനഞ്ജയ ഡിസില്‍വ (16*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവരെല്ലാം ഒറ്റയക്ക സ്‌കോറില്‍ പുറത്തായതോടെ ലങ്ക ചീട്ടുകൊട്ടാരം കണക്കെ തകതരുകയായിരുന്നു.

ആദ്യ വിക്കറ്റില്‍ കരുണരത്‌നെ- പെരേര സഖ്യം 115 റണ്‍സ് നേടിയിരുന്നു. നാലിന് 205 റണ്‍സെന്ന നിലയില്‍ നിന്നാണ് ലങ്ക വന്‍ തകര്‍ച്ചയിലേക്കു വീണത്. നാലു വിക്കറ്റെടുത്ത പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സനും ചേര്‍ന്ന് ലങ്കയുടെ കഥ കഴിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഈ തോല്‍വിയോടെ ലങ്കയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

finch

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് ഏഴു വിക്കറ്റിന് 334 റണ്‍സ് നേടി. നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ (153) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 132 പന്തില്‍ 15 ബൗണ്ടറികളും അഞ്ചു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് (73) ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 59 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സ്മിത്ത് 73 റണ്‍സ് നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താവാതെ 46 (25 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍) റണ്‍സെടുത്തു. പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ ഡേവിഡ് വാര്‍ണര്‍ ഈ കളിയില്‍ 26 റണ്‍സിനു പുറത്താവുകയായിരുന്നു.

ഉസ്മാന്‍ കവാജ (10), ഷോണ്‍ മാര്‍ഷ് (3), അലെക്‌സ് കാരി (4), പാറ്റ് കമ്മിന്‍സ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ ഫിഞ്ച്- സ്മിത്ത് സഖ്യം ചേര്‍ന്നെടുത്ത 173 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. ഫിഞ്ചിനെ പുറത്താക്കി ഉദാനയാണ് ഈ സഖ്യത്തെ വേര്‍പിരിച്ചകത്. ലങ്കയ്ക്കു വേണ്ടി ഇസുരു ഉദാനയും ധനഞ്ജയ ഡിസില്‍വയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Jun 15, 2019, 8:54 pm IST

ലങ്കയ്ക്കു രണ്ടാം വിക്കറ്റ് നഷ്ടമായി. ലഹിരു തിരിമന്നെയാണ് (16) പുറത്തായത്. 24 ഓവറില്‍ ലങ്ക രണ്ടു വിക്കറ്റിന് 154 റണ്‍സെടുത്തു. നായകന്‍ കരുണരത്‌നെ (82*), കുശാല്‍ മെന്‍ഡിസ് (1*) ക്രീസില്‍.

Jun 15, 2019, 8:06 pm IST
Mykhel

വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ലങ്കയ്ക്കു തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 13 ഓവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 102 റണ്‍സെടുത്തു. നായകന്‍ ദിമുത് കരുണരത്‌നെ (52*), കുശാല്‍ പെരേര (48*)

Jun 15, 2019, 5:14 pm IST
Mykhel

ഓസീസ് നായകന്‍ ഫിഞ്ച് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 97 പന്തിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. സിക്‌സര്‍ പറത്തിയാണ് ഫിഞ്ച് തന്റെ സെഞ്ച്വറി തികച്ചത്. എട്ടു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ട്. 33 ഓവറില്‍ ഓസീസ് രണ്ടിന് 185. ഫിഞ്ച് (102*), സ്മിത്ത് (36*)

Jun 15, 2019, 4:58 pm IST
Mykhel

ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. 29 ഓവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് രണ്ടിന് 152 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിക്ക് തൊട്ടരികിലാണ് നായകന്‍ ഫിഞ്ച് (91*). മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് (19*) ക്രീസില്‍ ഒപ്പമുള്ളത്

Jun 15, 2019, 4:15 pm IST

ലങ്കയ്ക്കു കളിയില്‍ ആദ്യത്തെ ബ്രേക്ക്ത്രൂ. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാവാതെ പാടുപെട്ട വാര്‍ണറെയാണ് ലങ്ക പുറത്താക്കിയത്. 26 റണ്‍സെടുത്ത വാര്‍ണറെ ധനഞ്ജയ ഡിസില്‍വ ബൗള്‍ഡാക്കി. ഓസീസ് 17 ഓവറില്‍ ഒന്നിന് 80

Jun 15, 2019, 3:47 pm IST
Mykhel

ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 10 ഓവര്‍ കഴിഞ്ഞപ്പേള്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ ആരോണ്‍ ഫിഞ്ച് (34*), ഡേവിഡ് വാര്‍ണര്‍ (17*)

Story first published: Saturday, June 15, 2019, 22:40 [IST]
Other articles published on Jun 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+