എല്ലാം തലവിധി: ഓസ്‌ട്രേലിയയ്ക്ക് വേണ്ട, ഷെയ്ന്‍ വാട്‌സന്‍ വിരമിച്ചു!
സിഡ്‌നി: ഫാസ്റ്റ് മീഡിയം ബൗളര്‍, വെടിച്ചില്ല് ബാറ്റ്‌സ്മാന്‍, ഫീല്‍ഡര്‍, തരക്കേടില്ലാത്ത ക്യാപ്റ്റന്‍.... ഷെയ്ന്‍ വാട്‌സന്‍ എന്ന 34 കാരന്റെ വിശേഷണങ്ങളാണ്. പക്ഷേ ടീമില്‍ ഇടം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും. 10 വര്‍ഷം ഓസ്‌ട്രേലിയന്‍ ടീമില്‍ വന്നും പോയും ഇരുന്ന് മടുത്ത് ഷെയ്ന്‍ വാട്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
ടെസ്റ്റ് കളി നിര്‍ത്തിയാലും ഏകദിനത്തിലും ട്വന്റി 20 യിലും വാട്ടൂ തന്റെ ഭാഗ്യപരീക്ഷണങ്ങള്‍ ഇനിയും തുടരും. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 169 റണ്‍സിന് തോറ്റ കാര്‍ഡിഫ് ടെസ്റ്റാണ് വാട്‌സന്റെ അവസാനത്തെ മത്സരം. ലോകത്തെ ഏറ്റവും മികച്ച ജെനുവിന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടും ഷെയ്ന്‍ വാട്‌സന് എന്താണ് പറ്റിയത്. കാണൂ, വാട്ടുവിനെക്കുറിച്ച്.

ജെനുവിന്‍ ഓള്‍റൗണ്ടര്‍
ഓപ്പണര്‍ മുതല്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനുളള മികവുണ്ട് വാട്‌സന്. 140 കിലോമീറ്ററിനടുപ്പിച്ച് പന്തുമെറിയും. മിന്നും ഫീല്‍ഡറുമാണ്. ഞെക്കിപ്പഴുപ്പിച്ച ഓള്‍റൗണ്ടറല്ല വാട്‌സന്‍. ഓസ്‌ട്രേലിയയുടെ സെലിബ്രിറ്റി ക്രിക്കറ്ററും കൂടിയാണ്.

കണക്കുകള്‍ പക്ഷേ ഒപ്പമല്ല
പക്ഷേ ഈ പ്രതിഭയോട് നീതി പുലര്‍ത്തുന്നതല്ല ഷെയ്ന്‍ വാട്‌സന്റെ കണക്കുകള്‍. ബാറ്റിങില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട വാട്‌സന്‍ പല ഇന്നിംഗ്‌സിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കഷ്ടപ്പെട്ടു.

വന്നും പോയും ടീമില്‍
2005 ല്‍ ടീമില്‍ അരങ്ങേറിയതാണ് വാട്‌സന്‍. 10 വര്‍ഷം കൊണ്ട് കളിച്ചത് വെറും 59 ടെസ്റ്റുകള്‍. 75 വിക്കറ്റും 3731 റണ്‍സുകളും. കണക്കുകളില്‍ വാട്‌സന് സന്തോഷിക്കാന്‍ മാത്രം ഒന്നുമില്ല

താക്കീത് നേരത്തെ കിട്ടി
2013 ലെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും വാട്‌സനെ പുറത്താക്കിയത് വേണ്ടത്ര ഹോം വര്‍ക് ചെയ്യാത്തതിനാണ്. ഓസീസ് ക്രിക്കറ്റ് അധികൃതര്‍ക്ക് അത്ര താല്‍പര്യമുള്ള പേരല്ല വാട്‌സന്റേത്.

ഇന്ത്യയില്‍ പ്രിയങ്കരന്‍
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് വാട്‌സന്‍. ഫോം കുറവാണെങ്കില്‍ പോലും വാട്‌സന് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്.

വിവാദ നായകന്‍
കളിക്കളത്തില്‍ വളരെ ചൂടനാണ് വാട്‌സന്‍. അതുകൊണ്ടുള്ള വിവാദങ്ങളും ഇഷ്ടം പോലെ. മുംബൈ ഇന്ത്യന്‍സിന്റെ പൊളാര്‍ഡുമായി വാട്‌സന്‍ ഉണ്ടാക്കിയിട്ടുള്ള അടികള്‍ക്ക് കണക്കില്ല

ടീമില്‍ നിന്നും പുറത്താക്കി
വിആഷസിലെ ഒന്നാം ടെസ്റ്റില്‍ വാട്‌സന് തിളങ്ങാനായില്ല. ഒന്നാമിന്നിംഗ്‌സില്‍ 30 ഉം രണ്ടാമിന്നിംഗ്‌സില്‍ 19 ഉം റണ്‍സെടുത്ത വാട്‌സന് വിക്കറ്റും കിട്ടിയില്ല. ഇതോടെയാണ് വാട്‌സന്‍ ടീമിന് പുറത്തായത്.

ക്ലാര്‍ക്കിന് പിന്നാലെ
ആഷസ് തോല്‍വിയെത്തുടര്‍ന്ന് വിരമിച്ച മൈക്കല്‍ ക്ലാര്‍ക്കിന് പിന്നാലെയാണ് വാട്‌സനും ടെസ്റ്റിനോട് വിട പറയുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications