Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 യില്‍ ഓസ്‌ട്രേലിയയ്ക്ക് റെക്കോര്‍ഡ് സ്‌കോര്‍; മാക്‌സ്‌വെല്‍ 65 പന്തില്‍ 145 റണ്‍സ്

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ഹീറോകപ്പ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ കണ്ടെത്തി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് ആണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്. വെടിക്കെട്ടുവീരന്‍ മാക്‌സ്‌വെല്‍ 65 പന്തില്‍ നേടിയ 145 റണ്‍സ് നേടി.

65 പന്തുകള്‍ നേരിട്ട മാക്‌സ്‌വെല്‍ 14 ബൗണ്ടറികളും ഒന്‍പത് സിക്‌സറുകളും നേടിയാണ് 145 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

glenn-maxwell

ഓസ്‌ട്രേലിയയ്ക്കുവേണ്ടി 18 പന്തില്‍ മൂന്നു സിക്‌സും നാലു ബൗണ്ടറിയും സഹിതം ട്രാവിസ് ഹെഡ് 45 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (16 പന്തില്‍ 28), ഉസ്മാന്‍ ഖവാജ (22 പന്തില്‍ 36) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല.

ബോളെടുത്ത ആറു ശ്രീലങ്കന്‍ ബോളര്‍മാരില്‍ ധനഞ്ചയ ഡിസില്‍വ ഒഴികെയുള്ള എല്ലാവരും ഓവറില്‍ 10 റണ്‍സിലേറെ വഴങ്ങി. ശ്രീലങ്കയ്ക്കായി സേനാനായകെ, തിസരാ പെരേര, പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

2007ല്‍ കെനിയയ്‌ക്കെതിരെ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 260 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന്റെ തന്നെ ആരോണ്‍ ഫിഞ്ച് നേടിയ 156 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Story first published: Wednesday, September 7, 2016, 8:37 [IST]
Other articles published on Sep 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+