ഇന്നിങ്‌സില്‍ കൂടുതല്‍ തവണ ഇംഗ്ലണ്ടില്‍ ടോപ്‌സ്‌കോറര്‍- സ്മിത്താണ് കിങ്, കോലി നാലാമന്‍
ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഏതു തരത്തിലുള്ള പിച്ചിലും അസാധാരണ ബാറ്റിങ് മികവ് പ്രകടിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. മാത്രമല്ല ക്രിക്കറ്റ് നിഖണ്ഡുവില്‍ ഇല്ലാത്ത അമ്പരപ്പിക്കുന്ന പല ഷോട്ടുകളും സ്മിത്തിന്റെ ഇന്നിങ്‌സുകളില്‍ നമുക്ക് കാണാം. നിന്നു മാത്രല്ല ക്രീസില്‍ കിടന്നു വരെ ഷോട്ടുകള്‍ പായിച്ച് അദ്ദേഹം ലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

റണ്‍സെടുക്കാന്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്ന പിച്ചാണ് ഇംഗ്ലണ്ടിലേത്. പ്രത്യേകിച്ചും വിദേശ താരങ്ങള്‍ ഇവിടുത്തെ സ്വിങിലും പേസിലുമെല്ലാം പലപ്പോഴും പതറിപ്പോവാറുണ്ട്. എന്നാല്‍ സ്മിത്തിന് ഇംഗ്ലണ്ടിലെ പിച്ചുകളും ഭീഷണിയായിട്ടില്ലെന്നു ഒരു റെക്കോര്‍ഡ് അടിവരയിടുകയാണ്. 2010നു ശേഷം ഇംഗ്ലണ്ടില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ തവണ ടോപ്‌സ്‌കോററായ വിദേശ താരങ്ങളില്‍ സ്മിത്താണ് കേമനെന്നു കാണാം. ഒമ്പതു തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
2010നു ശേഷം ടെസ്റ്റില്‍ മറ്റൊരു ബാറ്റ്‌സ്മാനും സ്മിത്തിന്റെ അരികില്‍പ്പോലും എത്താന്‍ സാധിച്ചിട്ടില്ല. ആദ്യ അഞ്ചു സ്ഥാനക്കാരെയെടുത്താല്‍ സ്മിത്തൊഴികെ മറ്റു നാലു പേര്‍ക്കും ഒരേ നമ്പര്‍ തന്നെയാണെന്നത് ആശ്ചര്യപ്പെടുത്തും. എല്ലാവരും അഞ്ചു തവണ വീതമാണ് ഒരിന്നിങ്‌സില്‍ സ്വന്തം ടീമിന്റെ ടോപ്‌സ്‌കോററായിട്ടുള്ളത്.
പാകിസ്താന്റെ മുന്‍ വിവാദ നായകനും ഓപ്പണറുമായ സല്‍മാന്‍ ഭട്ടാണ് രണ്ടാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. സ്മിത്തിനൊപ്പം ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്ന പദവിക്കായി പോരടിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് നാലാമത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചാമനുമാണ്.

ഭട്ട്, അംല എന്നിവരെ പിന്തള്ളി സ്മിത്തിനു പിറകില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് കോലിക്കു ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ആറു ടെസ്റ്റുകളിലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നത്. ഇവയിലെല്ലാം മികച്ച പ്രകടനം നടത്തിയാല്‍ ഒരുപക്ഷെ സ്മിത്തിനെ പിന്തള്ളി കോലി തലപ്പത്തേക്കു കയറിയാലും അദ്ഭുതപ്പെടാനില്ല.
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് കോലി ഇംഗ്ലണ്ടില്‍ ആദ്യം കളിക്കുക. ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ന്യൂസിലാന്‍ഡുമായി ഫൈനലില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കും. 2018ല്‍ അവസാനമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ കോലി റണ്‍മഴ പെയ്യിച്ചിരുന്നു. അന്നു പരമ്പരയിലെ തന്നെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications