ഇന്ത്യ കീഴടക്കാന്‍ ഓസീസ് വരുന്നു... ഏകദിനവും ടി20യും കളിക്കും, ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം തുടരവെ ഓസീസ് ടീമും തിരികെ ഇവിടേക്കു വരുന്നു. ഏകദിന, ടി20 പരമ്പരകളാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ഇവയുടെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്.

ഫെബ്രുവരി 24ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം. രണ്ടാമത്തെ കളി 27ന് വിശാഖപട്ടണത്തെ വൈഎസ് രാജശേഖര്‍ റെഡ്ഡി സ്റ്റ്ഡിയത്തില്‍ നടക്കും. മാര്‍ച്ച് രണ്ടിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ. ഏകദിനം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും രണ്ടാമത്തേത് മാര്‍ച്ച് അഞ്ചിന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാമത്തേത് മാര്‍ച്ച് എട്ടിന് റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിലും നടക്കും. മാര്‍ച്ച് 10ന് മൊഹാലിയിലും 13ന് ദില്ലിയിലുമാണ് നാലും അഞ്ചും ഏകദിനങ്ങള്‍.
ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളും തുടങ്ങുന്നത് രാത്രി ഏഴു മണിക്കാണ്. ഏകദിന പരമ്പരയിലെ അഞ്ചു കളികളും ഡേ-നൈറ്റായിരിക്കും. ഉച്ചയ്ക്കു ഒരു മണിക്കാണ് കളിയാരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ശനിയാഴ്ച സിഡ്‌നിയിലാണ് ആദ്യ ഏകദിനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications