Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ റാണിയായി എലീസ്സ പെറി... ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ദുബായ്: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലീസ്സ പെറിക്ക് ലോക ക്രിക്കറ്റിലെ പരമോന്നത പുരസ്‌കാരം. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി ഇയറായി പെറി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡും പെറിക്കു തന്നെയാണ്. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലീസ്സ ഹീലിക്കാണ് മികച്ച ടി20 താരത്തിനുള്ള അവാര്‍ഡ്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ഓസീസ് താരം മെഗ് ലാന്നിങ് തിരഞ്ഞെടുക്കപ്പെട്ടു. തായ്‌ലാന്‍ഡിന്റെ ചനീദ സുത്തിരുവാംഗാണ് എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍.

perry

മൂന്നു ഫോര്‍മാറ്റുകളിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പെറിയെ ക്രിക്കറ്റിലെ റാണിയാക്കിയത്. വനിതാ ആഷസിലെ സെഞ്ച്വറിയടക്കംമൂന്നു സെഞ്ച്വറികള്‍ താരം ഈ വര്‍ഷം നേടിയിരുന്നു. 12 ഏകദിനങ്ങളില്‍ 73.50 ആണ് പെറിയുടെ ബാറ്റിങ് ശരാശരി. 21 വിക്കറ്റുകളും താരം ഈ വര്‍ഷം വീഴ്ത്തിയിരുന്നു. 22 റണ്‍സിന് ഏഴു വിക്കറ്റെന്ന ദേശീയ റെക്കോര്‍ഡും പെറി തന്റെ പേരില്‍ കുറിച്ചു. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റുകളും തികച്ച ആദ്യ താരമായും പെറി മാറിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് പെറി പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഐസിസിയുടെ ഏകദിന ടീമില്‍ ഇന്ത്യയുടെ നാലു താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. മെഗ് ലാന്നിങ് നയിക്കുന്ന ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ സ്മൃതി മന്ദാന, ശിഖ പാണ്ഡെ, ജുലാന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവരാണ്. ഓസ്‌ട്രേലിയയുടെ അഞ്ചു കളിക്കാര്‍ ടീമില്‍ ഇടം പിടിച്ചു. ക്യാപ്റ്റന്‍ ലാന്നിങിനെക്കൂടാതെ അലീസ്സ ഹീലി, പെറി, ജെസ് ജൊനാസണ്‍, മേഗന്‍ സ്‌കട്ട് എന്നിവരാണിത്. ഐസിസിയുടെ ടി20 ടീമിലും മന്ദാന ഉള്‍പ്പെട്ടിട്ടുണ്ട്. ദീപ്തി ശര്‍മയാണ് ടി20 ഡ്രീം ടീമിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ലാന്നിങ് തന്നൊണ് ടി20 ടീമിനെയും നയിക്കുക.

icc
Story first published: Tuesday, December 17, 2019, 13:47 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+