Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 33 വര്‍ഷത്തിനു ശേഷം ഓസീസിന് നാട്ടില്‍ മാനഹാനി! പിങ്ക് ബോള്‍ ടെസ്റ്റിലും ഇതാദ്യം

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതെങ്കിലും ഒന്നാമിന്നിങ്‌സില്‍ വലിയ തിരിച്ചടിയാണ് അവര്‍ക്കു നേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 244 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് രണ്ടാംദിനം 191 റണ്‍സിന് ഓള്‍ഔട്ടായി. ഒരു ദിവസം മുഴുവന്‍ പോലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാനായില്ല. 53 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ വഴങ്ങിയത്.

1

ഇതോടെ വലിയൊരു നാണക്കേടാണ് ഓസീസിന് അഡ്‌ലെയ്ഡില്‍ നേരിട്ടത്. കഴിഞ്ഞ 33 വര്‍ഷത്തിനിടെ സ്വന്തം നാട്ടില്‍ ഓസീസിന്റെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സാണിത്. ഒരു ഘട്ടത്തില്‍ 1.91 എന്ന റണ്‍റേറ്റിലായിരുന്നു ഓസീസ് ഇന്നിങ്‌സ് പുരോഗമിച്ചത്. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ റണ്‍റേറ്റ് 2.64 ആയിരുന്നു. അഞ്ചു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലേക്കു വീണപ്പോള്‍ ഓസീസിന്റെ സ്‌ട്രൈക്ക് റേറ്റ് 1.83 ആയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഓസീസിന്റെ വേഗം കുറഞ്ഞ രണ്ടാമത്തെ റണ്‍റേറ്റായിരുന്നു ഇത്. ഓസീസിന്റെ വേഗം കുറഞ്ഞ അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ മൂന്നും ഇന്ത്യക്കെതിരേയായിരുന്നുവെന്നു കാണാം. ഇവയില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഓസീസിന്റെ റണ്‍റേറ്റ് രണ്ടിലും താഴെയായപ്പോള്‍ കമന്റേറ്റര്‍മാരായ ഹര്‍ഷ ഭോഗലെ, ഗ്ലെന്‍ മഗ്രാത്ത് എന്നിവര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഓസീസിന്റെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സെടുത്താല്‍ ഒന്നാംസ്ഥാനത്തുള്ളത് 2016ല്‍ പല്ലെക്കെലെയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള 1.81 എന്ന റണ്‍റേറ്റാണ്. അന്നു 161 റണ്‍സിന് ഓസീസ് ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന് 87 റണ്‍സെടുത്തു നില്‍ക്കുമ്പോഴുള്ള 1.83 റണ്‍റേറ്റാണ് ഈ ലിസ്റ്റില്‍ പുതുതായി രണ്ടാംസ്ഥാനത്തു ഇടംപിടിച്ചത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മറ്റൊരു തിരിച്ചടി കൂടി ഓസീസിനു നേരിട്ടിരുന്നു. കളിച്ച എട്ടു ഡേ-നൈറ്റ് ടെസ്റ്റുകളില്‍ ഇതാദ്യമായാണ് ഓസീസിന് ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടാന്‍ സാധിക്കാതെ പോയത്. കഴിഞ്ഞ ഏഴു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ യഥാക്രമം 22, 124, 287, 215, 179, 287, 250 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഓസീസിന്റെ പേരിലുണ്ടായിരുന്നു.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. 62 റണ്‍സിന്റെ ലീഡ് ഇന്ത്യ ഇപ്പോള്‍ നേടിക്കഴിഞ്ഞു. 53 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ച ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് ഒമ്പത് റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാളിനോടൊപ്പം (5) നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ജസ്പ്രീത് ബുംറയാണുള്ളത്. പൃഥ്വി ഷാ നാലു റണ്‍സെടുത്തു പുറത്തായി.

Story first published: Friday, December 18, 2020, 18:47 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+