ലോകകപ്പ്: ഓസീസിനെ വിമര്‍ശിച്ച് പോണ്ടിങ്... കളി കാര്യമായപ്പോള്‍ കളി മറന്നു!!
ലണ്ടന്‍: ലോകകപ്പിന്റെ സെമി ഫൈനലലില്‍ തോറ്റു പുറത്തായ ഓസ്‌ട്രേലിയന്‍ ടീമിനെ മുന്‍ നായകനും ഇപ്പോള്‍ അസിസ്റ്റന്റ് കോച്ചുമായ റിക്കി പോണ്ടിങ് വിമര്‍ശിച്ചു. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഏറ്റവും മോശം കളി പുറത്തെടുത്തതാണ് ഓസീസിന്റെ പുറത്താവലിന് കാരണമെന്ന് നേരത്തേ ടീമിനു ലോകകപ്പ് സമ്മാനിച്ച അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ ഓസീസ് ടീം ഇങ്ങനെയായിരുന്നില്ല. ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് ടീം ഏറ്റവും മികച്ച കളി പുറത്തെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ തിരിച്ചാണ് സംഭവിച്ചത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഏറ്റവും മികച്ച പ്രകടനം ആവശ്യമുള്ളപ്പോള്‍ മോശം പ്രകടനമാണ് ടീം കാഴ്ചവച്ചതെന്നും പോണ്ടിങ് പറഞ്ഞു. ഏകപക്ഷീയമായ വിജയമാണ് സെമിയില്‍ ഓസീസിനെതിരേ ഇംഗ്ലണ്ട് നേടിയത്. സെമിയില്‍ മാത്രമല്ല, പ്രാഥമിക റൗണ്ടിലെ അവസാന കളിയില്‍ ദക്ഷിണാഫ്രിക്കയോടും ഓസീസ് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും ഓസീസിന് നഷ്ടമായിരുന്നു.
അതേസമയം, ലോകകപ്പിലെ തന്ത്രങ്ങളിലേക്കു വരികയാണെങ്കില്‍ ഓസീസ് ടീമിന് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോണ്ടിങ് പറയുന്നു. ഓരോ മല്‍സരത്തിനും ഏറ്റവും മികച്ച ടീമിനെ തന്നെയാണ് തങ്ങള്‍ ഇറക്കിയത്. നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ച പ്രകടനം സെമിയില്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും മുന്‍ നായകന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications