Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ vs പാകിസ്താന്‍ ടെസ്റ്റ്: പാകിസ്താനെ 240ന് എറിഞ്ഞിട്ടു, ഫിഫ്റ്റി ഒരാള്‍ക്കു മാത്രം

1
45880

ബ്രിസ്ബണ്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ ഓസീസ് ആദ്യദിനം 240 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. പാക് നിരയില്‍ ഒരാള്‍ക്കു മാത്രമേ ഫിഫ്റ്റി തികയ്ക്കാനായുള്ളൂ. 76 റണ്‍സെടുത്ത ആസാദ് ഷെഫീഖാണ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 134 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

aus

ക്യാപ്റ്റന്‍ അസ്ഹര്‍ അലി (39), മുഹമ്മദ് റിസ്വാന്‍ (37), ഷാന്‍ മസൂദ് (27), യാസിര്‍ ഷാ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മസൂദും അലിയും ചേര്‍ന്നു പാകിസ്താന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ മസൂദ് പുറത്തായ ശേഷം മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.

നാലു വിക്കറ്റെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് പാകിസ്താനെ വരിഞ്ഞുകെട്ടിയത്. ജോഷ് ഹാസ്സ്ല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടി20 പരമ്പരയില്‍ തൂത്തുവാരപ്പെട്ട പാകിസ്താന്‍ ഇതിനു പകരം ചോദിക്കാനുറച്ചാണ് ടെസ്റ്റില്‍ ഇറങ്ങിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ പാകിസ്താന്റെ കന്നി ടെസ്റ്റ് കൂടിയാണിത്.

Story first published: Thursday, November 21, 2019, 16:02 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+