For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദി ഹണ്ട്രഡില്‍ വെടിക്കെട്ടൊരുക്കാന്‍ വാര്‍ണറില്ല... പിന്‍മാറി? ഇതാണ് കാരണം

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റാണ് ദി ഹണ്ട്രഡ്

സിഡ്‌നി: ടി20 ക്രിക്കറ്റിനെ കടത്തിവെട്ടുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ട് തുടക്കം കുറിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ സീസണില്‍ നിന്നും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഇന്നിങ്‌സില്‍ 100 പന്തുകള്‍ വീതമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗാണ് ദി ഹണ്ട്രഡ്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് പുതിയ ടൂര്‍ണമെന്റിനു തുടക്കമിടുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് പകുതി വരെയാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. എന്നാല്‍ കൊറോണവൈറസ് ബാധ സ്ഥിതിഗതികള്‍ മോശമാക്കിയ നിലവിലെ സാഹചര്യത്തില്‍ ദി ഹണ്ട്രഡ് നീട്ടി വയ്ക്കാന്‍ സാധ്യത കൂടുതലാണ്.

warner

ദി ഹണ്ട്രഡിന്റെ താരലേലത്തില്‍ സതാംപ്റ്റനില്‍ നിന്നുള്ള സതേണ്‍ ബ്രേവ് ഫ്രാഞ്ചൈസിയാണ് വാര്‍ണറെ സ്വന്തമാക്കിയത്. എന്നാല്‍ ടീമിനു കനത്ത തിരിച്ചടി നല്‍കിയാണ് അദ്ദേഹം പിന്‍മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണവൈറസ് ഭീതിയുടെ സാഹചര്യത്തിലല്ല വാര്‍ണറുടെ പിന്‍മാറ്റമെന്നാണ് വിവരം. ഓസ്‌ട്രേലിയക്കു വേണ്ടി ഏകദിന പരമ്പരയില്‍ കളിക്കുന്നതിനു വേണ്ടിയാണ് വാര്‍ണര്‍ ദി ഹണ്ട്രഡിനോടു നോ പറഞ്ഞതെന്നാണ് മാനേജര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ നാട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് ഓസീസ് ഏകദിന പരമ്പര കളിക്കുന്നത്.

അതിനിടെ ഐപിഎല്ലിന്റെ വരാനിരിക്കുന്ന 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി വാര്‍ണര്‍ കളിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാനേജര്‍ സൂചിപ്പിച്ചത്. കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ വാര്‍ണറുടെ വിസ നേരത്തേ തള്ളിയിരുന്നു. എങ്കിലും ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരിക്കുന്ന സീസണില്‍ കളിക്കാന്‍ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ വാര്‍ണര്‍ മാത്രമല്ല മറ്റു ചില കളിക്കാര്‍ കൂടി പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ട്. സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ക്രിസ് ലിന്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഡാന്‍ ക്രിസ്റ്റിയന്‍, ആദം സാംപ, ഡാര്‍സി ഷോര്‍ട്ട് എന്നീ ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനിന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Story first published: Friday, March 20, 2020, 17:33 [IST]
Other articles published on Mar 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+