For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ട! കാരണം ഈ റെക്കോര്‍ഡ്- ഗാബയില്‍ ഉയര്‍ന്ന സ്‌കോര്‍ അറിയാം

ഓസീസ് ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സെടുത്തിരുന്നു

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. ഓസീസ് ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സെടുത്തിരുന്നു. ഇവിടെ നേരത്തേ 350ന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോഴൊന്നും ഓസീസ് തോല്‍വിയറിഞ്ഞിട്ടില്ല. ഈ റെക്കോര്‍ഡ് ഇന്ത്യക്കു തിരുത്താന്‍ കഴിയുമോയെന്നു കണ്ടുതന്നെ അറിയണം.

ഓസീസിന്റെ ഫേവറിറ്റ് ടെസ്റ്റ് വേദികളിലൊന്ന് കൂടിയാണ് ഗാബ. 1988നു ശേഷം ഓസീസ് ഇവിടെ ഒരു ടെസ്റ്റില്‍പ്പോലും തോല്‍വിയറിഞ്ഞിട്ടില്ല. ഈ റെക്കോര്‍ഡ് ഇത്തവണ ഇന്ത്യ തകര്‍ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇവിടെ ആറു ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇവയില്‍ അഞ്ചിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഗാബയില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ എത്രയാണെന്നു നമുക്ക് നോക്കാം.

400 കടന്നത് രണ്ടു തവണ

400 കടന്നത് രണ്ടു തവണ

ഗാബയില്‍ ഇന്ത്യ ടെസ്റ്റില്‍ രണ്ടു തവണ മാത്രമേ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 409 റണ്‍സാണ് ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. 2003-04ല്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയാണ് ഈ സ്‌കോര്‍ കുറിച്ചത്. അന്നു ടെസ്റ്റില്‍ ഓസീസിനെ സമനിലയില്‍ പിടിച്ചുനിര്‍ത്താനും ഇന്ത്യക്കു സാധിച്ചിരുന്നു. ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഒരേയൊരു സമനിലയും ഇതു തന്നെയാണ്.
അന്നു ടീമിനെ മുന്നില്‍ നിന്നു നയിച്ച ഗാംഗുലി 144 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഗാബയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 323 റണ്‍സിന് മറുപടിയായാണ് ഇന്ത്യ 409 റണ്‍സ് അടിച്ചെടുത്തത്. വിവിഎസ് ലക്ഷ്മണ്‍ (75), വീരേന്ദര്‍ സെവാഗ് (45) എന്നിവരും ഇന്ത്യക്കായി മിന്നിയിരുന്നു.

2014ലും ഇന്ത്യ തിളങ്ങി

2014ലും ഇന്ത്യ തിളങ്ങി

2014-15ലെ ഓസീസ് പര്യടനത്തിലായിരുന്നു ഇന്ത്യന്‍ ടീം ഗാബയില്‍ രണ്ടാം തവണ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഓപ്പണര്‍ മുരളി വിജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ഇന്നിങ്‌സിലായിരുന്നു ഇന്ത്യ 408 റണ്‍സെടുത്തത്. 2003ലെ പര്യടനത്തില്‍ ഗാംഗുലി നേടിയ 144 റണ്‍സ് തന്നെയാണ് വിജയും അന്ന് നേടിയത് എന്നതാണ് കൗതുകകരമായ കാര്യം.
വിജയെക്കൂടാതെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന അജിങ്ക്യ രഹാനെയും അന്നു തിളങ്ങി. 81 റണ്‍സാണ് രഹാനെ നേടിയത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു ഈ ബാറ്റിങ് പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച വിജയവും പിടിച്ചെടുത്തിരുന്നു.

സെഞ്ച്വറി നേടുമോ?

സെഞ്ച്വറി നേടുമോ?

നേരത്തേ രണ്ടു തവണയും ഗാബയില്‍ ഇന്ത്യ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ടീമിലെ ഒരു താരം സെഞ്ച്വറിയുമായി കസറിയിരുന്നു. ഇത്തവണ ആരായിരിക്കും ഈ റോള്‍ ഏറ്റെടുക്കുകയെന്നതാണ് ചോദ്യം. ഏതെങ്കിലുമൊരു താരം വലിയ സ്‌കോര്‍ നേടിയാല്‍ മാത്രമേ ഓസീസിനു വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യക്കു സാധിക്കൂ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. ഇനി നായകന്‍ അജിങ്ക്യ രഹാനെയെ ചേതേശ്വര്‍ പുജാരയോ വലിയ ഇന്നിങ്‌സ് കളിച്ചേ തീരൂ.
ഇവര്‍ക്കു ശേഷം മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഇറങ്ങാനുള്ളത്. രണ്ടോ, മൂന്നോ താരങ്ങള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചില്ലെങ്കില്‍ ഗാബയില്‍ ഇന്ത്യക്കു ലീഡ് വഴങ്ങേണ്ടി വരുമെന്നുറപ്പാണ്.

Story first published: Saturday, January 16, 2021, 13:04 [IST]
Other articles published on Jan 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+