Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ റെക്കോര്‍ഡ് തകര്‍ത്തു... ഇനി അതും കൂടി സാധിക്കൂ!! ആന്‍ഡേഴ്‌സന് മഗ്രാത്തിന്റെ വെല്ലുവിളി

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് വെല്ലുവിളി. മുന്‍ റെക്കോര്‍ഡിന് ഉടമയായ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് ആന്‍ഡേഴ്‌സനെ വെല്ലുവിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ 600 വിക്കറ്റുകളെന്ന റെക്കോര്‍ഡ് കുറിക്കാന്‍ മഗ്രാത്ത് ഇംഗ്ലണ്ട് താരത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ അവസാന ദിനമാണ് 36 കാരനായ ആന്‍ഡേഴ്‌സന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ് തിരുത്തിയത്. 564 വിക്കറ്റുകള്‍ ഇപ്പോള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.

1

ടെസ്റ്റില്‍ വിക്കറ്റ് വേട്ടയില്‍ ഇനി മൂന്നു പേര്‍ മാത്രമേ ആന്‍ഡേഴ്‌സന് മുന്നിലുള്ളൂ. ഇവരെല്ലാം സ്പിന്നര്‍മാരുമാണ്. 800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ 708 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 619 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്കാണ് മൂന്നാംസ്ഥാനം.

2

600 വിക്കറ്റുകള്‍ തികയ്ക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചാല്‍ അത് വളരെ വലിയൊരു നേട്ടമായിരിക്കുമെന്ന് മഗ്രാത്ത് അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം ടെസ്റ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ പേസറെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ നിലനിര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ആന്‍ഡേഴ്‌സനെപ്പോലൊരു താരം അത് മറികടന്നതില്‍ സന്തോഷമുണ്ടെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 12, 2018, 11:30 [IST]
Other articles published on Sep 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+