IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്‌നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യയാണെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ തന്ത്രങ്ങളെ വോണ്‍ വിമര്‍ശിക്കുകയും ചെയ്തു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും നിലവില്‍ 1-1ന് ഒപ്പമാണ്. നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്.
ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ പല സീനിയര്‍ താരങ്ങളെയു നഷ്ടമായിട്ടും ഓസ്‌ട്രേലിയയുടെ മുന്‍നിര ടീമിനെതിരേ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഒരുപിടി കളിക്കാരെ ഇന്ത്യക്കു ടെസ്റ്റ് പരമ്പരയില്‍ നഷ്ടമായിരുന്നു.

ഇന്ത്യയാണ് മികച്ച ടീം
ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യയാണെന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്കു ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ അവര്‍ക്കു അതു മുതലാക്കാന്‍ കഴിഞ്ഞില്ലെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
ചില സമയങ്ങളില്‍ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങള്‍ അത്ര മികച്ചതാണെന്നു തോന്നിയിട്ടില്ല. ഇതു ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ തന്നെ വീക്ക്‌നെസാണ് തുറന്നു കാണിക്കുന്നതെന്നും വോണ്‍ വിശദമാക്കി.

തീരുമാനിക്കുന്നത് ബൗളര്‍മാര്‍
ചില കാര്യങ്ങള്‍ എന്തു കൊണ്ടാണ് പെയ്ന്‍ ചെയ്യാത്തതെന്നും വോണ്‍ ചോദിക്കുന്നു. വിക്കറ്റിനു പിന്നില്‍ പെയ്‌നിന് അത്ര നല്ല സമയമായിരുന്നില്ല. ക്യാപ്റ്റന്‍ മാത്രമല്ല ബൗളര്‍മാരും ഓസീസിനെ നിരാശപ്പെടുത്തിയിട്ടുണ്ട്.
ഏതൊക്കെ ഫീല്‍ഡര്‍മാരെ, എവിടെയൊക്കെ നിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബൗളര്‍മാര്‍ക്കു അനുവാദം നല്‍കിയിരിക്കുകയാണ്. തന്ത്രങ്ങളും തീരുമാനിക്കുന്നത് ബൗളര്‍മാര്‍ തന്നെയാണ്. ഓസ്‌ട്രേലിയയുടെ തന്ത്രങ്ങളില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. പ്രത്യേകിച്ചും ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെയും സിഡ്‌നി ടെസ്റ്റിലെയും ചില തീരുമാനങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നുവെന്നു വോണ്‍ വിശദമാക്കി.

328 റണ്‍സ് വിജയലക്ഷ്യം
ഗാബ ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. നാലാംദിനം മഴയെ തുടര്‍ന്ന് മല്‍സരം നേരത്തേ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇന്ത്യക്കു 324 റണ്‍സ് കൂടി വേണം.
അഞ്ചാം ദിനവും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. അങ്ങനെയെങ്കില്‍ ടെസ്റ്റ് സമനിലയില്‍ കലാശിക്കാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ച് പരമ്പര 1-1ന് അവസാനിച്ചാലും കഴിഞ്ഞ തവണത്തെ ജേതാക്കളെന്ന നിലയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications