Ind vs Aus: ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ല! കാരണം രണ്ടു പേര്‍- രോഹന്‍ ഗവാസ്‌കറിന്റെ പ്രവചനം
ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഇന്ത്യയുടെ കടുപ്പമേറിയ ടെസ്റ്റ് പരമ്പരയെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരം രോഹന്‍ ഗവാസ്‌കര്‍. ഗവാസ്‌കതര്‍- ബോര്‍ഡര്‍ ട്രോഫിക്കു വേണ്ടിയാണ് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നിലവിലെ ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫിയുടെ അവകാശികള്‍ കൂടിയാണ് ഇന്ത്യ.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ 2-1ന്റെ വിജയവുമായാണ് ഇന്ത്യ ട്രോഫി കൈക്കലാക്കിയകത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇത്തവണ കിരീടം നിലനിര്‍ത്തുക ഇന്ത്യയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കുമെന്നു രോഹന്‍ ചൂണ്ടിക്കാട്ടി.

സ്മിത്തിന്റെയും വാര്‍ണറുടെയും തിരിച്ചുവരവ്
സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും മടങ്ങിവരവ് ഓസ്‌ട്രേലിയയെ കൂടുതല്‍ കരുത്തരാക്കിയതായും ടെസ്റ്റ് പരമ്പരയില്‍ ഓസീസ് തന്നെയാണ് ഫേവറിറ്റുകളെന്നും രോഹന്‍ പറയുന്നു. 2018ലെ കഴിഞ്ഞ പരമ്പരയില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിട്ടതിനാല്‍ രണ്ടു പേരും ഓസീസ് ടീമില്‍ ഇല്ലായിരുന്നു.
അവസാനമായി ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ നമ്മള്‍ ഫേവറിറ്റുകളായിരുന്നു. ടെസ്റ്റ് പരമ്പരയുടെ ഫലം ആരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവുമെന്നു കരുതുന്നില്ല. എന്നാല്‍ സ്മിത്ത്, വാര്‍ണര്‍ തുടങ്ങിയ രണ്ടു മികച്ച ബാറ്റ്‌സ്മാന്‍മാരുടെ മടങ്ങിവരവ് ചിത്രം മാറ്റുന്നു. ഇത്തവണ ഓസീസാണ് ഫേവറിറ്റുകളെന്നും രോഹന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടേത് മികച്ച ടീം
ടെസ്റ്റ് പരമ്പരയിലെ ഫേവറിറ്റുകള്‍ ഓസ്‌ട്രേലിയയാണെന്നു ചൂണ്ടിക്കാണിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ പുകഴ്ത്താന്‍ രോഹന്‍ മറന്നില്ല. വളരെ മികച്ച ടീമാണ് ഇപ്പോള്‍ നമ്മളുടേത്. ബാറ്റിങിലും ബൗളിങിലും വളരെ സന്തുലിതമായ ടീമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഓസീസിനെതിരായ അടുത്ത പരമ്പര വളരെ ആവേശകരമായി തീരുമെന്നുറപ്പാണ്.
കഴിഞ്ഞ 10-12 വര്‍ഷമായി ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്ന പരമ്പര കൂടിയായി ഇന്ത്യ- ഓസീസ് പരമ്പര മാറിയതായും രോഹന്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും
ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുണ്ടെന്നും രോഹന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ നിലവാരം ഏറെ ഉയര്‍ന്നിട്ടുണ്ട്. അവിടുത്തെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ തിളങ്ങാന്‍ നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കാവും. സാഹചര്യങ്ങള്‍ ഓസീസിന് നേരിയ മേല്‍ക്കൈ നല്‍കുമെങ്കിലും ഈ ഇന്ത്യന്‍ ടീം ടോപ് ക്ലാസ് തന്നെയാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏതു തരത്തിലുള്ള വെല്ലുവിളികളെയും അതിജീവിക്കാനുള്ള മാനസികവും ശാരീരികവുമായ മിടുക്ക് ഇന്ത്യന്‍ ബാറ്റ്‌സ്്മാന്‍മാര്‍ക്കുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications