വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് 2019: മാഞ്ചസ്റ്ററില്‍ ഓസീസിന് മിന്നും ജയം, കിരീടം കാത്ത് കംഗാരുപ്പട

185 റണ്‍സിനാണ് ഓസീസിന്റെ വിജയം

1
44041
Australia retain Ashes with thrilling win over England at Old Trafford

മാഞ്ചസ്റ്റര്‍: ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു തകര്‍പ്പന്‍ ജയം. 185 റണ്‍സിനാണ് ആതിഥേയരെ കംഗാരുപ്പട കെട്ടുകെട്ടിച്ചത്. 383 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം രണ്ടാമിന്നിങ്‌സില്‍ വെറും 197നു പുറത്താവുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ എട്ടിന് 497 ഡിക്ലയേര്‍, ആറിന് 186 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 301, 197. ഈ വിജയത്തോടെ ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തുകയും ചെയ്തു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തോറ്റാലും ഓസീസിന് പരമ്പര 2-2ന് സമനിലയില്‍ അവസാനിപ്പിക്കാം.

austrtalia

383 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ ഓസീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറിപ്പോവുകയായിരുന്നു. ജോ ഡെന്‍ലിയുടെ (53) ഫിഫ്റ്റിയാണ് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്. 123 പന്തില്‍ ആറു ബൗണ്ടറികുള്‍പ്പെട്ടതായിരുന്നു ഡെന്‍ലിയുടെ ഇന്നിങ്‌സ്. ജോസ് ബട്‌ലര്‍ (34), ജാസണ്‍ റോയ് (31) എന്നിവരാണ് 30ന് മുകളില്‍ നേടിയ മറ്റു കളിക്കാര്‍. തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്ത ബെന്‍ സ്റ്റോക്‌സിന് ഇത്തവണ ഒരു റണ്‍സെടുക്കാനേ ആയുള്ളൂ.

നാലു വിക്കറ്റെടുത്ത പേസര്‍ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. ജോഷ് ഹാസ്ലല്‍വുഡും നതാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതമെടുത്തു. ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും (211) രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും (82) നേടി ഓസീസ് വിജയത്തിനു ചുക്കാന്‍ പിടിച്ച മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, September 8, 2019, 23:19 [IST]
Other articles published on Sep 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X