Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കം

1
44042

ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 271 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറും (64*) ജാക്ക് ലീച്ചുമാണ് (10*) ക്രീസില്‍. ഈ സഖ്യം ഇതുവരെ 45 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ബട്‌ലര്‍ 84 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 64 റണ്‍സെടുത്തത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്.

ashes

റോറി ബേണ്‍സ് (47), ജോ ഡെന്‍ലി (14), ക്യാപ്റ്റന്‍ ജോ റൂട്ട് (57), ബെന്‍ സ്‌റ്റോക്‌സ് (20), ജോണി ബെയര്‍സ്‌റ്റോ (22), സാം കറെന്‍ (15), ക്രിസ് വോക്‌സ് (2), ജോഫ്ര ആര്‍ച്ചര്‍ (9) എന്നിവരെയാണ് ആദ്യദിനം ഇംഗ്ലണ്ടിനു നഷ്ടമായത്. നാലു വിക്കറ്റെടുത്ത മിച്ചെല്‍ മാര്‍ഷാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. പാറ്റ് കമ്മിന്‍സും ജോഷ് ഹാസ്ലല്‍വുഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് ലഭിച്ച ഓസീസ് നായകന്‍ ടിം പെയ്ന്‍ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. പരമ്പര ഇതിനകം നഷ്ടമായ ഇംഗ്ലണ്ട് ജയത്തോടെ 2-2ന് ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവസാന ടെസ്റ്റില്‍ ഇറങ്ങിയത്. നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്തതോടെ ഓസീസ് പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചാലും തൊട്ടുമുമ്പത്തെ ആഷസില്‍ ആധികാരിക വിജയം കൊയ്തതിനാല്‍ ഓസീസിന് ട്രോഫി നിലനിര്‍ത്താന്‍ കഴിയും.

Story first published: Friday, September 13, 2019, 9:18 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+