Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഞ്ചു തവണയെങ്കിലും രഹാനെ പുറത്താവുമായിരുന്നു! പക്ഷെ... സ്റ്റാര്‍ക്ക് പറയുന്നു

മെല്‍ബണ്‍: ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു തങ്ങള്‍ക്കെതിരേ സെഞ്ച്വറി നേടാന്‍ കഴിഞ്ഞതെന്നു ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ് നേടിക്കൊടുത്തത് രഹാനെയുടെ അപരാജിത സെഞ്ച്വറിയായിരുന്നു. രണ്ടാം ദിനം അദ്ദേഹം 104 റണ്‍സുമായി ക്രീസിലുണ്ട്.

Starc Says Rahane Was Lucky To Score A Hundred | Oneindia Malayalam

200 ബോളുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു. അഞ്ചു വിക്കറ്റിന് 277 റണ്‍സാണ് ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ നേടിയത്. 82 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്കുള്ളത്.

അഞ്ചു തവണയെങ്കിലും രക്ഷപ്പെട്ടു

അഞ്ചു തവണയെങ്കിലും രക്ഷപ്പെട്ടു

സെഞ്ച്വറിക്കു മുമ്പ് ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും രഹാനെയെ ഓസ്‌ട്രേലിയക്കു പുറത്താക്കാന്‍ സാധിക്കുമായിരുന്നുവെന്നു സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു. രണ്ടാംദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹാനെയുടെ ഇന്നിങ്‌സിനെ പ്രശംസിച്ച സ്റ്റാര്‍ക്ക് ഓസീസ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും അദ്ദേഹത്തെ സഹായിച്ചതായി ചൂണ്ടിക്കാട്ടി.
രഹാനെ വളരെ നന്നായി ബാറ്റ് ചെയ്തു. പക്ഷെ സെഞ്ച്വറി തികയ്ക്കും മുമ്പ് അഞ്ചു തവണയെങ്കിലും അദ്ദേഹത്തെ ഞങ്ങള്‍ പുറത്താക്കുമായിരുന്നു. എന്നാല്‍ ഭാഗ്യം രഹാനെയോടൊപ്പമായിരുന്നു. മികച്ചൊരു സെഞ്ച്വറി സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. രണ്ടാംദിനം അവസാനിച്ചപ്പോള്‍ മെല്‍ബണിലെ വിക്കറ്റില്‍ അസാധാരണമായി ഒന്നും തന്നെ കാണാനായിട്ടില്ല. സ്ഥിരമായി കണ്ടു വരുന്ന മെല്‍ബണിലെ വിക്കറ്റ് തന്നെയാണിത്. ഫ്‌ളാറ്റായ വിക്കറ്റായി ഇതു മാറിക്കഴിഞ്ഞു. രണ്ടാമിന്നിങ്‌സില്‍ ഇതു നന്നായി ബാറ്റ് ചെയ്യാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും സ്റ്റാര്‍ക്ക് വിശദമാക്കി.

സ്റ്റാര്‍ക്കിനു ഭാഗ്യമില്ല

സ്റ്റാര്‍ക്കിനു ഭാഗ്യമില്ല

രണ്ടു തവണയെങ്കിലും രഹാനെയുടെ വിക്കറ്റ് സ്റ്റാര്‍ക്കിനു ലഭിക്കേണ്ടതായിരുന്നു. പക്ഷെ ഫീല്‍ഡര്‍മാര്‍ കൈവിട്ടതോടെ സ്റ്റാര്‍ക്കിന് വിക്കറ്റെടുത്താന്‍ ഭാഗ്യവുമുണ്ടായില്ല.
സ്ലിപ്പില്‍ ചില എഡ്ജുകളില്‍ നിന്നും രക്ഷപ്പെട്ട രഹാനെ രണ്ടു തവണ സ്റ്റാര്‍ക്കിന്റെ ഓവറിലും പുറത്താവാതെ തടിതപ്പി. 80ാം ഓവറില്‍ ഓസീസ് നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്റ്റീവ് സ്മിത്ത് രഹാനെയുടെ ബുദ്ധിമുട്ടേറിയ ക്യാച്ച് കൈവിട്ടപ്പോള്‍ സെഞ്ച്വറിക്കു ശേഷം ട്രാവിസ് ഹെഡ്ഡലും ഒരു അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി. രണ്ടു തവണയും സ്റ്റാര്‍ക്കിനു നിരാശനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.

ജഡേജയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട്

ജഡേജയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട്

ഓസീസ് തന്നോടു കാണിച്ച 'ദയ' രഹാനെ ശരിക്കും മുതലെടുത്തു. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് രഹാനെ തന്റെ പേരിലാക്കിയത്. രവീന്ദ്ര ജഡേജയോടൊപ്പം അപരാജിതമായ ആറാം വിക്കറ്റില്‍ 104 റണ്‍സ് അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. രഹാനെ നേടിയതും 104 റണ്‍സാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരം രഹാനെ ഭംഗിയായി തന്നെ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെയാണ് നായകന്റെ ഇന്നിങ്‌സുമായി രഹാനെ ഇന്ത്യക്കു മുന്‍തൂക്കം നേടിത്തന്നത്.

Story first published: Sunday, December 27, 2020, 18:34 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+