വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യ കരുതിക്കോ... ഒന്നാംസ്ഥാനം സുരക്ഷിതമല്ല, അകലം കുറച്ച് ഓസീസ്

ഇരുടീമുകളും തമ്മില്‍ 64 പോയിന്റ് വ്യത്യാസമേയുള്ളൂ

സിഡ്‌നി: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യയുടെ ഒന്നാംസ്ഥാനം ഭീഷണിയില്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യയുമായുള്ള അകലം കുറച്ചിരിച്ചിരിക്കുകയാണ് രണ്ടാംസ്ഥാനക്കാരായ ഓസീസ്. 360 പോയിന്റോടെയാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. 296 പോയിന്റുള്ള ഓസീസ് തൊട്ടുതാഴെയുണ്ട്. ഇരുടീമുകളും തമ്മില്‍ ഇപ്പോള്‍ 64 പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

india

ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ചാണ് ഇന്ത്യ ഒന്നാസ്ഥാനത്തു നില്‍ക്കുന്നത്. ഓസീസാവട്ടെ 10 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചു കഴിഞ്ഞത്. ഏഴെണ്ണത്തില്‍ ജയിച്ച അവര്‍ രണ്ടെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇനി കരുത്തരായ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടിലാണ്. പോയിന്റ് പട്ടികയില്‍ ഓസീസ് തൊട്ടു താഴെ നില്‍ക്കെ ഒന്നാംസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കിവീസിനെതിരേ ഇന്ത്യക്കു മികച്ച പ്രകടനം നടത്തിയേ തീരൂ.

ധവാനെ എന്തിന് വീണ്ടും ഓപ്പണറാക്കി? ഓപ്പണ്‍ ചെയ്യേണ്ടത് സഞ്ജുവും രാഹുലും... നിര്‍ദേശം ഗംഭീറിന്റേത്ധവാനെ എന്തിന് വീണ്ടും ഓപ്പണറാക്കി? ഓപ്പണ്‍ ചെയ്യേണ്ടത് സഞ്ജുവും രാഹുലും... നിര്‍ദേശം ഗംഭീറിന്റേത്

ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു ടീമുകളൊന്നും ചിത്രത്തില്‍ പോലുമില്ലെന്നതാണ് ശ്രദ്ധേയം. മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന പാകിസ്താന് 100 പോയിന്റ് പോലുമില്ല. 80 പോയിന്റാണ് പാകിസ്താന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്ക (80), ന്യൂസിലാന്‍ഡ് (60), ഇംഗ്ലണ്ട് (56), ദക്ഷിണാഫ്രിക്ക (30) എന്നിവരാണ് പട്ടികയില്‍ അക്കൗണ്ട് തുറന്ന ടീമുകള്‍.

Story first published: Monday, January 6, 2020, 15:27 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X