Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശ്രീലങ്കയ്‌ക്കൊപ്പം ഓസീസും, പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ നേട്ടം

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയം നേടിയ ഓസ്‌ട്രേലിയ ഒരു അപൂര്‍വ്വ നേട്ടം കൂടി തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് ജയിക്കുന്നത് ഇതാദ്യമായാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ടീം മാത്രമാണ് ഓസീസ്.

1

ശ്രീലങ്ക മാത്രമേ നേരത്തേ പിങ്ക് ബോള്‍ ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം ജയിച്ചുകയറിയിട്ടുള്ളൂ. 2018ല്‍ ബ്രിഡ്ജ്ടൗണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരന്നു ലങ്കയുടെ നേട്ടം. അന്നു വിന്‍ഡീസിന് ഒന്നാമിന്നിങ്‌സില്‍ 50 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. ഇന്ത്യക്കെതിരേ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് വഴങ്ങിയത് 53 റണ്‍സായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഓസീസ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു റെക്കോര്‍ഡ് കൂടി തകര്‍ന്നു. ടോസ് നേടിയ ശേഷം ഇതാദ്യമായാണ് കോലിക്കു കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയത്. ഇതിനു മുമ്പ് കോലിക്കു ടോസ് ലഭിച്ച 25 ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല. ഈ റെക്കോര്‍ഡിനാണ് ഇപ്പോള്‍ ഇളക്കം തട്ടിയിരിക്കുന്നത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 244 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടിയിരുന്നു. 74 റണ്‍സുമായി ക്യാപ്റ്റന്‍ കോലി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. ചേതേശ്വര്‍ പുജാര (43), അജിങ്ക് രഹാനെ (42) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിനു മാന്യത നല്‍കി. മറുപടി ബാറ്റിങില്‍ ഓസീസ് ഒന്നാമിന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ടിം പെയ്‌നാണ് (73*) ഓസീസ് നിരയില്‍ പൊരുതി നോക്കിയത്. ഇന്ത്യക്കു വേണ്ടി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മികച്ച പിന്തുണ നല്‍കി.

53 റണ്‍സിന്റെ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. മൂന്നാംദിനം 70 മിനിറ്റ് കൊണ്ട് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. ഒമ്പതു വുക്കറ്റിന് 36 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. 90 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ടു വിക്കറ്റിന് മറികടക്കുകയും ചെയ്തു.

Story first published: Saturday, December 19, 2020, 14:39 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+