ഡര്‍ബനില്‍ ഓസീസ് തന്നെ... ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു, സ്റ്റാറായി സ്റ്റാര്‍ക്ക്

Written By:

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 118 റണ്‍സിന്റെ ഗംഭീര വിജയം. രണ്ടാം ദിനം മുതല്‍ തന്നെ കളിയില്‍ ആധിപത്യം സ്ഥാപിച്ച കംഗാരുക്കള്‍ ദക്ഷിണാഫ്രിക്കയെ ഒരിക്കല്‍പ്പോലും മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ അനുവദിച്ചില്ല. ഓസീസ് നല്‍കിയ 417 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ വലുതായിരുന്നു. അഞ്ചാം ദിനം നാലം ഓവറില്‍ തന്നെ ഓസീസ് കളി ജയിച്ചു കയറി.

1

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പതു വിക്കറ്റിന് 209 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ വിധി കുറിക്കപ്പെട്ടിരുന്നു. അവസാന ദിനം എത്ര ഓവര്‍ ദക്ഷിണാഫ്രിക്ക പിടിച്ചുനില്‍ക്കുമെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. ഒടുവില്‍ എട്ടു റണ്‍സ് കൂടി ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്ത ശേഷം 298 റണ്‍സിന് ദക്ഷിണാഫ്രിക്ക ബാറ്റ് താഴെ വയ്ക്കുകയായിരുന്നു. 83 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് അവസാനായി പുറത്തായത്. നാലാം ദിനം ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം (143) തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ഡികോക്ക് ഒഴികെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആരും കാര്യമായ പിന്തുണ നല്‍കിയില്ല. ട്യുനിസ് ഡിബ്രുയ്‌നാണ് (36) രണ്ടക്കം കടന്ന മറ്റൊരു താരം.

ഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോ

ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍

രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റെടുത്ത പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ഈ ടെസ്റ്റിലെ വിജയത്തോടെ നാലു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

Story first published: Monday, March 5, 2018, 15:23 [IST]
Other articles published on Mar 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍