വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റിലും പാകിസ്താന്‍ പച്ച തൊട്ടില്ല, വീണ്ടും ഇന്നിങ്‌സ് തോല്‍വി... തൂത്തുവാരി ഓസീസ്

ഇന്നിങ്‌സിനും 48 റണ്‍സിനുമാണ് ഓസീസിന്റെ വിജയം

1
45881
Australia beat Pakistan by innings and 48 runs in second Test | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും പാകിസ്താന് ദയനീയ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 48 റണ്‍സിനുമാണ് പാകിസ്താന്‍ തകര്‍ന്നടിഞ്ഞത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരുകയും ചെയ്തു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 589ന് മറുപടിയില്‍ പാകിസ്താന്‍ ആദ്യ ഇന്നിങ്‌സില്‍ 302നും രണ്ടാമിന്നിങ്‌സില്‍ 239നും പുറത്താവുകയായിരുന്നു. ഒന്നാം ടെസ്റ്റിലും പാകിസ്സ്താന്‍ ഇന്നിങ്സ് പരാജയമാണ് ഏറ്റുവാങ്ങിയത്.

aus

സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍

സ്പിന്നര്‍ നതാന്‍ ലിയോണിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ രണ്ടാമിന്നിങ്‌സില്‍ തരിപ്പണമാക്കിയത്. ഓപ്പണര്‍ ഷാന്‍ മസൂദ് (68), ആസാദ് ഷെഫീഖ് (57), മുഹമ്മദ് റിസ്വാന്‍ (45) എന്നിവരുടെ പ്രകടനം പാകിസ്താനെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു. 25 ഓവറില്‍ ഏഴു മെയ്ഡനുള്‍പ്പെടെ 69 റണ്‍സ് മാത്രം വഴങ്ങിയാണ് ലിയോണ്‍ അഞ്ചു വിക്കറ്റ് കൊയ്തത്. മൂന്നു വിക്കറ്റെടുത്ത ജോഷ് ഹാസ്ലല്‍വുഡ് മികച്ച പിന്തുണ നല്‍കി.

കരിയറിലെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ച വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (335) മാന്‍ ഓഫ് ദി മാച്ച്. ആദ്യ ടെസ്റ്റിലും സെഞ്ച്വറിയുമായി കസറിയ അദ്ദേഹം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും കൈക്കലാക്കി. രണ്ടിന്നിങ്‌സുകളില്‍ നിന്നും 489 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 489 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്.

Story first published: Monday, December 2, 2019, 15:29 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X