Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: വിജയം ഈ ടീമുകള്‍ക്കു വീക്ക്‌നെസ്, ഇന്ത്യയുടെ സ്ഥാനമെത്ര?

ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ ഇന്ത്യയാണ് ക്രിക്കറ്റ് മാമാങ്കത്തിനു ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന്റെ മല്‍സരക്രമവും വേദികളുമെല്ലാം അടുത്തിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിന്റെ കൊടിയേറ്റം. 2019ലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണ ഉദ്ഘാടന മല്‍സരം. അന്നു സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

2011നു ശേഷമുള്ള ആദ്യത്തെ ലോകകപ്പാണ് ടീം ഇന്ത്യ സ്വപ്‌നം കാണുന്നത്. മുംബൈയിലെ വാംഖഡെയില്‍ വച്ച് ശ്രീലങ്കയെ തകര്‍ത്തായിരുന്നു അന്നു എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകിരീടം കൈക്കലാക്കിയത്. 2019ലെ അവസാനത്തെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് വിരാട് കോലിയായിരുന്നു.

AUSTRALIA

റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മിന്നുന്ന പ്രകടനം നടത്തി സെമി ഫൈനലിലേക്കു കുതിച്ച ഇന്ത്യക്കു അവിടെ കാലിടറുകയായിരുന്നു. ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തത്. ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യയുടെ പടയൊരുക്കം.

ഏകദിന ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്തിട്ടുളള ടീമുകള്‍ ആരൊക്കെയാണെന്നു അറിയാമോ? ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ മുന്നു ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഓസ്‌ട്രേലിയയാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. നിലവില്‍ കൂടൂതല്‍ തവണ ചാംപ്യന്മാരായിട്ടുള്ള ടീമും അവര്‍ തന്നെയാണ്. അഞ്ചു തവണ ലോകകപ്പുയര്‍ത്താന്‍ ഓസ്‌ട്രേലിയക്കായിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ കളിച്ച 75 ശതമാനത്തോളം മല്‍സരങ്ങളും ജയിച്ചിട്ടുള്ള ടീമാണ് ഓസ്‌ട്രേലിയ.

ആകെ കളിച്ച 94 മല്‍സരങ്ങളില്‍ 69ലും വിജയം കൊയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റിലും കിരീട ഫേവറിറ്റുകളിലൊന്നാണ് ഓസീസ്. അടുത്തിടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം ചൂടാന്‍ അവര്‍ക്കായിരുന്നു.

വിജയങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള ടീം ന്യൂസിലാന്‍ഡാണ്. ആകെ കളിച്ച 89 മല്‍സരങ്ങളില്‍ 54 എണ്ണത്തിലാണ് കിവികള്‍ക്കു ജയിക്കാനായത്. വിജയങ്ങളുടെ എണ്ണത്തില്‍ രണ്ടാമതുണ്ടെങ്കിലും ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല.

INDIA

കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പയില്‍ ന്യൂസിലാന്‍ഡിനു അടിതെറ്റുകയായിരുന്നു. വളരെ നേരിയ മാര്‍ജിനിലായിരുന്നു രണ്ടിലും കിവികള്‍ തോല്‍വി രുചിച്ചത്. ഇത്തവണ ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ന്യിലാന്‍ഡ്.

ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിജയങ്ങളുള്ള മൂന്നാമത്തെ ടീം ഇന്ത്യയാണ്. രണ്ടു തവണ ലോക ചാംപ്യന്‍മാരായിട്ടുള്ള ഇന്ത്യ ഇതുവരെ കളിച്ചത് 84 മല്‍സരങ്ങളിലാണ്. ഇതില്‍ 53 എണ്ണത്തില്‍ വിജയം നേടാനും സാധിച്ചു. 1983ല്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു കീഴിലായിരുന്നു ഇന്ത്യ കന്നി ലോകകപ്പ് സ്വന്തമാക്കിയത്.

2003ല്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയെങ്കിലും ഓസ്‌ട്രേലിയയോടു വന്‍ പരാജയമേറ്റു വാങ്ങി. ഒടുവില്‍ 2011ല്‍ ഇന്ത്യക്കു ധോണി രണ്ടാം ലോക കിരീടം സമ്മാനിക്കുകയായിരുന്നു.

2015, 19 ലോകകപ്പുകളില്‍ ഇന്ത്യക്കു സെമി ഫൈനലില്‍ പിഴയ്ക്കുകയായിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യക്കു വളരെ നിര്‍ണായകമാണ്. നാട്ടില്‍ നടക്കുന്ന ലോകകപ്പായതിനാല്‍ തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ തൃപ്തിപ്പെടുത്തില്ല. പിച്ചും സാഹചര്യങ്ങളുമെല്ലാം അനുകൂലമായതിനാല്‍ ഇന്ത്യക്കു ലോകകപ്പ് സ്വന്തമാക്കിയേ തീരൂ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ഭാവി നിര്‍ണയിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. ഇന്ത്യക്കു ലോകകപ്പ് നേടാനായില്ലെങ്കില്‍ ഇരുവരുടെയും സ്ഥാനം തെറിക്കുമെന്നുറപ്പാണ്.

Story first published: Saturday, July 1, 2023, 14:55 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+