Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമായി.. പ്രമുഖർ തിരിച്ചുവന്നു, ഇനി തീപാറും കളി!!

മെൽബൺ: ഇന്ത്യയുമായി നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് നയിക്കുന്ന 16 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് വൈസ് ക്യാപ്റ്റൻ. ഫാസ്റ്റ് ബൗളര്‍മാരായ ജെയിംസ് ഫോക്നർ, നഥാൻ കോർട്ർനീൽ എന്നിവരുടെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

2015 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ചായ ഫോക്നറെ ഇത്തവണ ചാന്പ്യൻസ് ട്രോഫി ടീമിൽ ഓസ്ട്രേലിയ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഐ പി എല്ലിലെ മത്സരപരിചയം ഇന്ത്യൻ പര്യടനത്തിനുള്ള ടീമിൽ ഇടം കണ്ടെത്താൻ ഫോക്നറെ സഹായിച്ചു. രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് തുടങ്ങിയ ടീമുകളുടെ മുൻനിര ബൗളറാണ് ഫോക്നർ. ബൗളിംഗിൽ മാത്രമല്ല ബാറ്റിംഗിലും തിളങ്ങാൻ ഫോക്നറിന് കഴിയും.

australia

ചാമ്പ്യൻസ് ട്രോഫി കളിച്ച ടീമിൽ നിന്നും അഞ്ച് മാറ്റങ്ങളാണ് ഓസ്ട്രേലിയ വരുത്തിയിട്ടുള്ളത്. ഓൾറൗണ്ടർ മോയിസ് ഹെന്റിക്കസ്, ക്രിസ് ലിൻ, ജോൺ ഹേസ്റ്റിങ്സ്, ജെയിംസ് പാറ്റിൻസൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഇന്ത്യയിലേക്ക് ഇല്ല. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ആഷ്തൺ അഗർ, ഹിൽട്ടൻ കാർട്ട്വൈറ്റ്, ജെയിംസ് ഫോക്നർ, നഥാൻ കോർട്ർനീൽ, ആരോൺ ഫിഞ്ച്, ഹേസൽവുഡ്, ഗ്ലെൻ മാക്സ് വെൽ, മാർക്കസ് സ്റ്റോണിസ്, മാത്യു വേഡ്, ആദം സാംപ എന്നിങ്ങനെയാണ് ഏകദിന ടീം.

Story first published: Saturday, August 19, 2017, 9:32 [IST]
Other articles published on Aug 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+