Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പര്യടനം: ഓസീസ് ടീമില്‍ അഴിച്ചുപണി... മാക്‌സ്വെല്ലടക്കം ലോകകപ്പ് സംഘത്തിലെ 7 പേര്‍ പുറത്ത്!

സിഡ്‌നി: ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയയുടെ 14 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. 2020 ജനുവരിയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളുമായാണ് ഓസീസ് ഇന്ത്യയിലേക്കു വരുന്നത്.

ലോകകപ്പ് ടീമിലുണ്ടായിരുന്ന ഏഴു പേരെ ഓസീസ് ഒഴിവാക്കി. പരിക്കിനെ തുടര്‍ന്നു പേസര്‍ ജാസണ്‍ ബെറന്‍ഡോര്‍ഫിനെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ജനുവരി 14ന് മുംബൈയിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ഏകദിനം. രണ്ടാം ഏകദിനം 17ന് രാജ്‌കോട്ടിലും മൂന്നാം ഏകദിനം 19നു ബെംഗളൂരുവിലും നടക്കും.

ഒഴിവാക്കപ്പെട്ടവര്‍

ഒഴിവാക്കപ്പെട്ടവര്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഓസീസ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊരാള്‍. ഇന്ത്യക്കെതിരേ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
മാക്‌സ്വെല്ലിനെക്കൂടാതെ ടെസ്റ്റ് സ്‌പെഷ്യലിസ്്റ്റ് ഉസ്മാന്‍ ഖ്വാജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ്, ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്ണിസ്, സ്പിന്നര്‍ നതാന്‍ ലിയോണ്‍, പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈല്‍ തുടങ്ങിയവരാണ് ഇന്ത്യന്‍ പര്യടനത്തിനുള്ള സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇവരെല്ലാം കഴിഞ്ഞ ലോകകപ്പില്‍ ഓസീസ് ടീമിന്റെ ഭാഗമായിരുന്നു.

ലബ്യുഷെയ്‌ന് അരങ്ങേറ്റം

ലബ്യുഷെയ്‌ന് അരങ്ങേറ്റം

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ മാര്‍നസ് ലബ്യുഷെയ്ന്‍ ആദ്യമായി ഏകദിന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയ ലബ്യുഷെയ്‌നിന്റെ അരങ്ങേറ്റം ഇന്ത്യക്കെതിരേ കാണാം. ബാറ്റ്‌സ്മാനായി മാത്രമല്ല മൂന്നാം സ്പിന്നറായും ഓസീസ് കണ്ടു വച്ചിരിക്കുന്ന താരമാണ് അദ്ദേഹം.
ആദം സാംപയും ആഷ്ടണ്‍ ടേര്‍ണറുമാണ് ഓസീസിന്റെ മറ്റു പ്രധാന സ്പിന്നര്‍മാര്‍. വിക്കറ്റ് കീപ്പറായി അലെക്‌സ് കാരി തുടരും. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, സീന്‍ അബോട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോഷ് ഹാസ്ലല്‍വുഡ് എന്നിവരടങ്ങുന്ന ശക്തമായ പേസ് നിരയെയാണ് ഇന്ത്യക്കെതിരേ ഓസീസ് അണിനിരത്തുന്നത്.

മാക്‌സ്വെല്‍ എന്തു കൊണ്ടില്ല?

മാക്‌സ്വെല്‍ എന്തു കൊണ്ടില്ല?

മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുത്ത മാക്‌സ്വെല്‍ അടുത്തിടെയാണ് മല്‍സരംഗത്തേക്കു തിരിച്ചെത്തിയത്. ഏകദിനത്തില്‍ ഈ വര്‍ഷത്തെ മോശം പ്രകടനം തന്നെയാണ് അദ്ദേഹത്തെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണമെന്ന് മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി. 2019-20ലെ ബിഗ് ബാഷ് ലീഗില്‍ മാക്‌സ്വെല്ലിന്റെ പ്രകടനം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഏകദിന ടീം

ഓസ്‌ട്രേലിയന്‍ ഏകദിന ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, അലെക്‌സ് കാരി, ആഷ്ടണ്‍ ടേര്‍ണര്‍, ആദം സാംപ, സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ഏഗര്‍.

Story first published: Tuesday, December 17, 2019, 10:58 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+