For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

AUS vs WI: ഐതിഹാസികം, ഗാബയില്‍ ഓസീസിനെ വീഴ്ത്തി വിന്‍ഡീസ്- ഹീറോയായി ഷമാര്‍

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയിലെത്തുന്ന സന്ദര്‍ശക ടീമുകള്‍ക്ക് മുന്നിലെ ബാലികേറാ മലയാണ് ഗാബ. ബ്രിസ്ബണില്‍ ജയിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്ക് വലിയ റെക്കോഡും ഗാബയിലുണ്ട്. ഇപ്പോഴിതാ ഓസ്‌ട്രേലിയയെ ഗാബയില്‍ തോല്‍പ്പിച്ച് കൈയടി നേടുകയാണ് വെസ്റ്റ് ഇന്‍ഡീസ്. ഓരോ നിമിഷവും ആവേശം നിറഞ്ഞ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയം നേടിയത്.

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 311 എന്ന ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തതാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. വിന്‍ഡീസിന്റെ ടോപ് ഓഡര്‍ തകരുകയും 64 റണ്‍സിന് 5 വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ജോഷ്വാ ഡി സില്‍വയും (79) കെവിന്‍ സിന്‍ക്ലെയറും (50) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം വെസ്റ്റ് ഇന്‍ഡീസിനെ മികച്ച നിലയിലേക്കെത്തിക്കുകയായിരുന്നു. അല്‍സാരി ജോസഫ് നിര്‍ണ്ണായകമായ 32 റണ്‍സും നേടി.

വെറും 22 പന്തില്‍ നിന്ന് 7 ബൗണ്ടറിയാണ് ജോസഫ് നേടിയത്. ടാഗ് നരെയ്ന്‍ ചന്ദ്രപോളും ക്രിക് മക്കിന്‍സിയും 21 റണ്‍സ് വീതവും നേടി. ഓസ്‌ട്രേലിയ എട്ട് ബൗളര്‍മാരെയാണ് പന്തെറിയിപ്പിച്ചതെന്നതാണ് എടുത്തു പറയേണ്ടത്.

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡും നതാന്‍ ലിയോണും 2 വിക്കറ്റ് വീതവും പങ്കിട്ടു. പാറ്റ് കമ്മിന്‍സ് 1 വിക്കറ്റും നേടി. ഓസ്‌ട്രേലിയയുടെ ശക്തമായ ബൗളിങ് നിരയെ നേരിട്ടാണ് വിന്‍ഡീസ് 311 റണ്‍സ് നേടിയതെന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. സ്റ്റീവ് സ്മിത്ത് (6), മാര്‍നസ് ലബ്യുഷെയ്ന്‍ (3), കാമറൂണ്‍ ഗ്രീന്‍ (8), ട്രാവിസ് ഹെഡ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ 54 റണ്‍സിന് 5 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ തകര്‍ന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഓസ്‌ട്രേലിയയെ ഉസ്മാന്‍ ഖ്വാജയുടേയും (75) അലക്‌സ് ക്യാരിയുടേയും (65) അര്‍ധ സെഞ്ച്വറികളാണ് രക്ഷിച്ചത്. മിച്ചല്‍ മാര്‍ഷ് 21 റണ്‍സും നേടി.

shamar joseph

നായകന്‍ പാറ്റ് കമ്മിന്‍സ് വാലറ്റത്ത് രക്ഷകനായി. 73 പന്തില്‍ 64 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഇതോടെ 9 വിക്കറ്റിന് 289 എന്ന നിലയില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫ് നാലും കെമാര്‍ റോച്ച് മൂന്നും വിക്കറ്റുകള്‍ നേടി. ഷമാര്‍ ജോസഫ്, കെവിന്‍ സിന്‍ക്ലെയര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു. 193 റണ്‍സില്‍ ടീം കൂടാരം കയറി.

41 റണ്‍സ് നേടിയ ക്രിക് മക്കന്‍സിയാണ് ടോപ് സ്‌കോറര്‍. അലിക് അതാന്‍സെ 35 റണ്‍സും ജസ്റ്റിന്‍ ഗ്രേവ്‌സ് 33 റണ്‍സും നേടി. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട നതാന്‍ ലിയോണും ജോഷ് ഹെയ്‌സല്‍വുഡുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റും വീഴ്ത്തി.

216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ഷമാര്‍ ജോസഫിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. അവസാന സമയംവരെ ഓസീസ് പൊരുതിയെങ്കിലും 207 റണ്‍സില്‍ പോരാട്ടം അവസാനിച്ചു.

ഇതോടെ 8 റണ്‍സിന്റെ ആവേശ ജയം വെസ്റ്റ് ഇന്‍ഡീസ് നേടി. സ്റ്റീവ് സ്മിത്ത് 91 റണ്‍സോടെ ഒരുവശത്ത് പിടിച്ചുനിന്നു. കാമറൂണ്‍ ഗ്രീന്‍ 42 റണ്‍സും നേടി. എന്നാല്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനായില്ല. 21ാം നൂറ്റാണ്ടില്‍ ഓസ്‌ട്രേലിയയില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന ആദ്യ ജയമാണിത്. 6 തവണ ജയിച്ച ഇന്ത്യയാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

Story first published: Sunday, January 28, 2024, 14:04 [IST]
Other articles published on Jan 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+