Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

AUS VS PAK: അടിയോടടി, ഷഹീന്‍ കുറിച്ചത് 'ചരിത്രം', റിഷഭിന്റെ റെക്കോര്‍ഡ് തിരുത്തി! പക്ഷെ ഒരു ട്വിസ്റ്റ്

പെര്‍ത്ത്: ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു പെര്‍ത്തില്‍ തുടക്കമായിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിടവാങ്ങല്‍ ടെസ്റ്റ് പരമ്പരയെന്ന നിലയില്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പരമ്പരയാണിത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുമെന്നു അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഷഹീന്‍ തിരുത്തിയിരിക്കുന്നത്. പക്ഷെ ചെറിയൊരു ട്വിസ്റ്റുണ്ടെന്നു മാത്രം. റിഷഭ് ബാറ്റിങില്‍ എക്കാലവും അഭിമാനിക്കാന്‍ സാധിക്കുന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയതെങ്കില്‍ ഷഹീന്‍ ബൗളിങില്‍ നാണക്കേടിന്റെ റെക്കോര്‍ഡിനാണ് അവകാശിയായി മാറിയതെന്നു മാത്രം. ഇതു എന്താണെന്നു വിശദമായി അറിയാം.

SHAHEEN AFRIDI

2018 മുതലുള്ള കണക്കുകളെടുത്താല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ അതിവേഗം 50 റണ്‍സ് നേടിയ വിദേശ താരമെന്ന റെക്കോര്‍ഡ് റിഷഭിനു അവകാശപ്പെട്ടതാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫിഫ്റ്റി തികയ്ക്കാന്‍ റിഷഭിനു വെറും 64 ബോളുകള്‍ മാത്രമേ വേണ്ടിവന്നുളളൂ. ബൗളിങില്‍ അതിവേഗത്തില്‍ 50 റണ്‍സ് വഴങ്ങി ഷഹീന്‍ ഈ റെക്കോര്‍ഡ് 'തിരുത്തിയിരിക്കുകയാണ്'. തകര്‍ത്തടിച്ച റിഷഭിനു ഫിഫ്റ്റിയിലെത്താന്‍ 64 ബോളുകളാണ് വേണ്ടിവന്നതെങ്കില്‍ തല്ലുവാരിക്കൂട്ടിയ ഷഹീന്‍ വെറും 63 ബോളില്‍ 50 റണ്‍സ് വിട്ടുകൊടുക്കുകയായിരുന്നു.

അതേസമയം, മല്‍സരത്തില്‍ ഓസ്‌ട്രേലിയ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ദിനം മൂന്നാം സെഷനില്‍ 74 ഓവറുകള്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 315 റണ്‍സെന്ന ശക്തമായ നിലയിലാണ്.

കരിയറിലെ അവസാന പരമ്പര കളിക്കുന്ന വാര്‍ണര്‍ ഉജ്ജ്വല സെഞ്ച്വറിയോടെ അതു ഗംഭീരമാക്കി മാറ്റിയിരിക്കുകയാണ്. 158 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്. 209 ബോളുകള്‍ നേരിട്ട വാര്‍ണറുടെ ഇന്നിങ്‌സില്‍ 16 ഫോറുകളും നാലു സിക്‌സറുകളുമുള്‍പ്പെടും.

ഉസ്മാന്‍ ഖ്വാജ (41), മാര്‍നസ് ലബ്യുഷെയ്ന്‍ (16), സ്റ്റീവ് സ്മിത്ത് (31), ട്രാവിസ് ഹെഡ് (40) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്കു നഷ്ടമായത്. ഏഴു റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷാണ് വാര്‍ണര്‍ക്കൊപ്പം ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. തകര്‍പ്പന്‍ തുടക്കമായിരുന്നു വാര്‍ണര്‍- ഖ്വാജ ജോടി ഓസ്‌ട്രേലിയക്കു നല്‍കിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 126 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. പാക് ബൗളിങിലേക്കു വന്നാല്‍ ആമിര്‍ ജമാല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ 17 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

പ്ലെയിങ് ഇലവന്‍

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നതാന്‍ ലയണ്‍, ജോഷ് ഹേസല്‍വുഡ്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ ആസം, സൗദ് ഷക്കീല്‍, സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീഡി, ആമിര്‍ ജമാല്‍, ഖുറം ഷഹ്‌സാദ്.

Story first published: Thursday, December 14, 2023, 15:03 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+