For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജസ്പ്രീത് ബൂംറ വെല്ലുവിളി തന്നെ, എങ്ങനെ തളക്കും?- തന്ത്രം വ്യക്തമാക്കി ഓസീസ് പേസര്‍

സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ചങ്കിടിപ്പേറ്റുന്നത് ജസ്പ്രീത് ബൂംറയുടെ പന്തുകളാണ്. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ മികവുള്ള ബൂംറ 2019ല്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണയും ബൂംറയുടെ ബൗളിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇപ്പോഴിതാ ബൂംറയെ തളക്കാന്‍ ഓസീസ് കരുതിവെച്ചിരിക്കുന്ന തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് പേസറായ ജോഷ് ഹെയ്‌സല്‍വുഡ്. മാനസികമായി ബൂംറയെ തളര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് ഹെയ്‌സല്‍വുഡ് പറയുന്നത്.

'മികച്ച ബൗളറാണ് ബൂംറ. അവന്റെ ആക്ഷന്‍ കൊണ്ടാണ് വ്യത്യാസപ്പെട്ട് നില്‍ക്കുന്നത്. പേസിനെ മികച്ച നിലയില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ബൂംറയ്ക്ക് സാധിക്കുന്നു. ന്യൂബോളിലും പഴയ ബോളിലും വിക്കറ്റ് വീഴ്ത്താന്‍ ബൂംറയ്ക്ക് സാധിക്കുന്നു. നിരവധി ഓവറുകള്‍ ബൂംറ ചെയ്യും. ആദ്യ മത്സരങ്ങളില്‍ത്തന്നെ മാനസികമായി തളര്‍ത്തുകയാണ് ലക്ഷ്യം-ഹെയ്‌സല്‍വുഡ് പറഞ്ഞു.

joshhazlewood

2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ കംഗാരുക്കളുള്ളത്. അന്ന് ഡേവിഡ് വാര്‍ണറും സ്മിത്തും ഇല്ലാത്ത ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഇരുവരോടുമൊപ്പം ലാബുഷാനെയും കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് വളരെ പ്രയാസകരമാകും. 2019ലെ ടെസ്റ്റില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നായി 21 വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. അതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ബൗണ്‍സിനെയും വേഗത്തെയും തുണയ്ക്കുന്ന ഓസീസ് മൈതാനത്ത് ശക്തമായ ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ബൂംറയ്‌ക്കൊപ്പം ചേരുമ്പോള്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് അനായാസം റണ്‍സ് നേടുക എളുപ്പമാവില്ല.

സമീപകാലത്തായി ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹെയ്‌സല്‍ വുഡ് പറഞ്ഞു. 'അവസാന ഏറ്റുമുട്ടിലില്‍ വളരെ വേഗത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഇഷാന്ത് ശര്‍മയുടെ സാന്നിധ്യം അവരുടെ ബൗളിങ്ങിന്റെ ശക്തി ഉയര്‍ത്തുന്നു.അവസാന 10-15 വര്‍ഷമായി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. അതിനെ തടുക്കാന്‍ ഇന്നത്തെ ഓസീസ് ബാറ്റിങ് നിരയ്ക്ക് കഴിയും. ഇന്ത്യ-ഓസീസ് പോരാട്ടത്തിന് ഇപ്പോള്‍ ആഷസ് ടെസ്റ്റ് പോലെ ആവേശമുണ്ട്. 2019ല്‍ അവര്‍ ഇവിടെ പരമ്പര നേടിയതാണ് ആവേശം ഉയര്‍ത്തിയത്. ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ അധികം പരമ്പരകള്‍ തോറ്റിട്ടില്ല. അതിനാല്‍ത്തന്നെ അന്നത്തെ തോല്‍വി ടീമില്‍ വലിയ നിരാശ സൃഷ്ടിച്ചു'-ഹെയ്‌സല്‍വുഡ് പറഞ്ഞു. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലുള്ളത്.

Story first published: Friday, November 20, 2020, 14:33 [IST]
Other articles published on Nov 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+