വില കേട്ട് ഞെട്ടരുത്! കോലിയുടെ കൈവശമുള്ള വില കൂടിയ വസ്തുക്കള്‍
ക്രിക്കറ്റിലെ മാത്രമല്ല കായിക ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്‌പോര്‍ട്ടിങ് ഐക്കണായി അദ്ദേഹം മാറിക്കഴിഞ്ഞു. നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരെല്ലാം അലങ്കരിച്ചിരുന്ന താരപദവിയാണ് ഇപ്പോള്‍ കോലിക്കുള്ളത്.
ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ബിസിസിഐയുടെ ശമ്പളം കൂടാതെ ഐപിഎല്ലിലെ ശമ്പളവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമെല്ലാം കോലിക്കു ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിലപിടിപ്പുള്ള പലതും സ്വന്തമാക്കാന്‍ ഇന്ത്യന്‍ നായകനു സാധിച്ചിട്ടുമുണ്ട്. കോലിയുടെ പക്കലുള്ള അഞ്ചു വിലയേറിയ വസ്തുക്കള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

റോളക്‌സ് ഡെയ്‌റ്റോന റെയ്ന്‍ബോ എവറോസ് ഗോള്‍ഡ് (വില 69 ലക്ഷം)
വാച്ചുകള്‍ കോലിയുടെ പ്രധാനപ്പെട്ട വീക്ക്‌നെസുകളിലൊന്നാണ്. വിലപിടിപ്പുള്ള പല വാച്ചുകളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും വിലയേറിയ വാച്ചാണ് റോളക്‌സിന്റെ ഡെയ്‌റ്റോന റെയ്ന്‍ബോ എവറോസ് ഗോള്‍ഡ്. 69 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില. 56 ഡയമണ്ട് കട്ടുകള്‍ പതിപ്പിച്ചിട്ടുള്ള വാച്ചാണിത്.
നിലവില്‍ ബിസിനസുകാര്‍, എന്‍ബിഎ താരങ്ങള്‍, ഫുട്‌ബോള്‍ താരങ്ങള്‍, ഹോളിവുഡ് നടന്‍മാര്‍ എന്നിവര്‍ക്കൊക്കെ ഏറെ പ്രിയങ്കരമായ വാച്ച് കൂടിയാണിത്.

ഔഡി ആര്‍എസ് ഫൈവ് (1.10 കോടി)
കാറുകളാണ് കോലിയുടെ മറ്റൊരു പ്രധാനപ്പെട്ട വീക്ക്‌നെസ്. 1.10 കോടി വിലയുള്ള ഔഡിയുടെ ആര്‍എസ് ഫൈവ് എന്ന ആഡംബര കാര്‍ കോലിക്കു സ്വന്തമായുണ്ട്. 2.9 ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ ടര്‍ബോ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന കാറാണിത്. 444 ബിച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുള്ള ഈ കാറിന് 0-100 കിമി വേഗം കൈവരിക്കാന്‍ വെറും 3.9 സെക്കന്റ് മാത്രം മതി. മണിക്കൂറില്‍ 250 കിമിയാണ് ഔഡി ആര്‍എസ് ഫൈവവിന്റെ ഏറ്റവുമുയര്‍ന്ന വേഗത.

ഔഡി എ8 എല്‍ ഡബ്ല്യു 12 ക്വാറ്റ്‌ട്രോ (1.87 കോടി)
ഇന്ത്യയിലെ ഔഡിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കോലിയുടെ കൈവശമുള്ള അവരുടെ മറ്റൊരു സൂപ്പര്‍ കാറാണിത്. 1.87 കോടി രൂപയാണ് ഈ കാറിന്റെ വില. എട്ട് സ്പീഡ് ടിപ്രോണിക് ഗിയര്‍ ബോക്‌സുള്ള കാറാണിത്.

മുംബൈയിലെ വീട് (34 കോടി)
കോലിയും ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയും താമസിക്കുന്ന മുംബൈയിലെ വീട് 34 കോടി വിലയുള്ളതാണ്. മുബൈയിലെ വെര്‍ളിയിലാണ് ഈ ആഡംബര വീട്.
2016ലായിരുന്നു കോലി ഈ വീട് വാങ്ങിക്കുന്നത്. 7000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പുള്ള വീട്ടില്‍ നാലു ബെഡ്‌റൂമുകളാണുള്ളത്. സി ടവര്‍ കോംപ്ലക്‌സിലെ 35ാം നിലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഭാര്യ ഹേസല്‍ കീച്ചും ഈ കോംപ്ലക്‌സില്‍ തന്നെയാണ് താമസിക്കുന്നത്.

ഗുഡ്ഗാവിലെ ബംഗ്ലാവ് (80 കോടി)
ഗുഡ്ഹാവിലെ ഡിഎല്‍എഫ് ഫേസ് വണ്ണിലും കോലിക്കു മറ്റൊരു ആഡംബര വീടുണ്ട്. 80 കോടി രൂപയാണ് ഇതിന്റെ മൂല്യം. പശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗറിലായിരുന്നു കോലി തന്റെ ബാല്യകാലം ചെലവഴിച്ചത്. പിന്നീട് ലോകോത്തര താരമായി മാറിയതോടെ അദ്ദേഹം ഇവിടെ 10,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടി ബംഗ്ലാവ് വാങ്ങിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications