രോഹിത്തിന്റെ ആ ലോക റെക്കോര്‍ഡ് തകരും!! തിരുത്തുക വൈഭവ്, ജ്യോതിഷിയുടെ പ്രവചനം വൈറല്‍
ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറാന്‍ തയ്യാറെടുക്കുന്ന വണ്ടന്‍ കിഡ് വൈഭവ് സൂര്യവംശിയെ കുറിച്ച് ജ്യോതിഷിയുടെ വമ്പന്‍ പ്രവചനം. നേരത്തേ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയമുള്‍പ്പെടെ പ്രവചിച്ച് ശ്രദ്ധേയനായ ജ്യോതിഷി സുമിത് ബജാജിന്റെ പ്രവചനമാണ് വൈറലായി മാറിയിരിക്കുന്നത്.
സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ അവിശ്വസനീയ പ്രകടനം വൈഭവിനെ യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാക്കിയിരിക്കുകയാണ്. ഇതാദ്യമായാണ് 15കാരനു സീനിയര്‍ ടീമിലേക്കു നറുക്കുവീണത്. അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പരയില്‍ വൈഭവ് അരങ്ങേറാനും സാധ്യതയുണ്ട്.

ജ്യോതിഷിയുടെ പ്രവചനം
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ പേരിലുള്ള ഏകദിനത്തിലെ വമ്പന്‍ ലോക റെക്കോര്‍ഡ് വൈഭവ് സൂര്യവംശി തിരുത്തുമെന്നാണ് പ്രവചനം. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഹിറ്റ്മാന് അവകാശപ്പെട്ടതാണ്. ഇതാണ് വൈഭവ് തിരുത്തിക്കുറിക്കുമെന്ന് സുമിത് ബജാജ് പ്രവചിച്ചിരിക്കുന്നത്.
'ഏകദിന ക്രിക്കറ്റില്‍ 264 റണസെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി തകര്‍ക്കും'- ഇങ്ങനെയായിരുന്നു എക്‌സില്‍ അദ്ദേഹം കുറിച്ചത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടുള്ള പല പ്രവചചനങ്ങളും നടത്തി സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ളയാളാണ് സുമിത്
ബജാജ്. വൈഭവുമായി ബന്ധപ്പെട്ട ഈ പ്രവചനവും കൃത്യമായാല്‍ അദ്ദേഹം ഇനിയും വാര്‍ത്തകളില്‍ നിറയുമെന്നതും ഉറപ്പാണ്.
നേരത്തേ വിരാട് കോലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ തികയ്ക്കുമെന്നു പ്രവചിച്ചയാളാണ് സുമിത് ബജാജ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുമ്പ് രോഹിത് ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നും അദ്ദേഹം അടുത്തിടെ പ്രവചിച്ചിരുന്നു.
രോഹിത്തിന്റെ റെക്കോര്‍ഡ്
2014ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗഗാര്‍ഡന്‍സില്‍ നടന്ന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡ് പ്രകടനം. അന്നു വെറും 173 ബോളിലായിരുന്നു അദ്ദേഹം 264 റണ്‍സ് വാരിക്കൂട്ടിയത്. 152.60 സ്‌ട്രൈക്ക് റേറ്റിലാണിത്.
33 ഫോറുകളും ഒമ്പതു കൂറ്റന്‍ സിക്‌സറുകളും ഹിറ്റ്മാന്റെ അവിശ്വസനീയ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ രോഹിത് പായിച്ച 33 ഫോറെന്നതും ലോക റെക്കോര്‍ഡാണ്. ഒരു ഏകദിന ഇന്നിങ്‌സില്‍ ഇത്രയുമധികം ഫോറുകള്‍ ഒരു താരം നേടിയതും ആദ്യയമായിരുന്നു.

രോഹിത്തിന്റെ ലോക റെക്കേര്‍ഡ് ഇന്നിങ്‌സിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിനു 404 റണ്‍സെന്ന കൂറ്റന്‍ ടോട്ടലും പടുത്തുയര്‍ത്തിയിരുന്നു. കളിയില്‍ 153 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്താക്കിയത്. റണ്‍ചേസില്‍ ലങ്ക 251നു ഓള്‍ഔട്ടാവുകയും ചെയ്തു.
ഈ മല്‍സരത്തില്‍ അത്ര സ്‌ഫോടനാത്മകമായിരുന്നില്ല രോഹിത്തിന്റെ തുടക്കം സെഞ്ച്വറിക്കാി അദ്ദേഹത്തിനു 100 ബോളുകള്‍ വേണ്ടിവന്നു. എന്നാല്‍ വെറും 151 ബോളില്‍ ഹിറ്റ്മാന്‍ ഡബിള്‍ സെഞ്ച്വറിയും തികച്ചു. 250 പൂര്‍ത്തിയാക്കിയതാവട്ടെ 166 ബോളിലാണ്. അവസാനത്തെ 164 റണ്‍സ് വാരിക്കൂട്ടാന്‍ വെറും 73 ബോളുകള്‍ മാത്രമേ രോഹിത്തിന് ആവശ്യമാായി വന്നുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


