Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്റെ ബൗളിങ് മോശമെന്ന് ധോണി, ഇതേക്കുറിച്ച് നേരില്‍ ചോദിച്ചു! വെളിപ്പെടുത്തി ഇര്‍ഫാന്‍

മുംബൈ: കരിയറിന്റെ തുടക്കത്തില്‍ വാനോളം പ്രതീക്ഷ നല്‍കി, എന്നാല്‍ പിന്നീട് വന്‍ നിരാശ സമ്മാനിച്ച താരങ്ങളുടെ നിരയിലാണ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ സ്ഥാനം. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു ശേഷമാര് എന്ന ചോദ്യത്തിനുള്ള ഉത്തരമെന്നായിരുന്നു ഇര്‍ഫാനെ തുടക്കകാലത്ത് പലരും വിശേഷിപ്പിച്ചിരുന്നത്. മികച്ച സ്വിങ് ബൗഴളറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന അദ്ദേഹം അന്ന് ആരാധകര്‍ക്കു പ്രിയപ്പെട്ട താരം കൂടിയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ബൗളിങിനു മൂര്‍ച്ച കുറഞ്ഞ ഇര്‍ഫാന് ടീമിലെ സ്ഥാനവും നഷ്ടമായി.

തന്റെ ബൗളിങ് മോശമാണെന്ന് ഒരിക്കല്‍ അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണി പ്രസ്താവന നടത്തിയപ്പോള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോടു തന്നെ നേരില്‍ ചോദിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍. 2008ലായിരുന്നു ഈ സംഭവം നടന്നത്.

ധോണിയുമായി സംസാരിച്ചു

2008ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരയ്ക്കിടെയായിരുന്നു ഇര്‍ഫാന്റെ ബൗളിങിനെക്കുറിച്ച് ധോണി പരസ്യമായി പറഞ്ഞത്. ഇര്‍ഫാന്‍ നന്നായി ബൗ്ള്‍ ചെയ്യുന്നില്ലെന്നായിരുന്നു ധോണിയുടെ പരാതി. ഇതേക്കുറിച്ച് ധോണിയോടു തന്നെ ഇര്‍ഫാന്‍ അന്നു നേരിട്ടു ചോദിക്കുകയും ചെയ്തിരുന്നു.
അന്നു ധോണി നടത്തിയ പ്രസ്താവന വിഷമിപ്പിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തോടു തന്നെ ഇതേക്കുറിച്ചു ചോദിക്കേണ്ടിവന്നു. പരമ്പരയിലുടനീളം നല്ല ബൗളിങായിരുന്നു താന്‍ കാഴ്ചവച്ചത്. എന്നിട്ടും ധോണി പറഞ്ഞത് ബൗളിങ് മോശമാണെന്നായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ധോണിയില്‍ നിന്നു തന്നെ തനിക്കു വിശദീകരണം ആവശ്യമായിരുന്നു. ബൗളിങ് മെച്ചപ്പെടുത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നും അന്നു അദ്ദേഹത്തോടു ചോദിച്ചിരുന്നതായി ഇര്‍ഫാന്‍ വെളിപ്പെടുത്തി.

ജയിച്ചിട്ടും ടീമിന് പുറത്ത്

2008ല്‍ ശ്രീലങ്കയില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ പങ്കാളിയായിട്ടും തന്നെ ടീമില്‍ നിന്നും ഒഴിവാക്കിയതായി ഇര്‍ഫാന്‍ വ്യക്തമാക്കി. രാജ്യത്തിനു ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടും ഒഴിലാക്കപ്പെടാന്‍ ആരെങ്കിലും ആഗ്രഹിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
മറ്റൊരു മാച്ച് വിന്നര്‍ക്കും ഇങ്ങനെയൊരു അവസ്ഥ നേരിട്ടിട്ടുണ്ടാവില്ല. പക്ഷെ തനിക്ക് ഇങ്ങനെയും തിരിച്ചടികള്‍ കരിയറില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നു ഇര്‍ഫാന്‍ പറയുന്നു.
ധോണിക്കു കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച് ഉയരങ്ങള്‍ കീഴടക്കിയെങ്കിലും ചില താരങ്ങള്‍ക്കു അദ്ദേഹം വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ലെന്നതാണ് പരസ്യമായ രഹസ്യം. ഇക്കൂട്ടത്തില്‍പ്പെടുന്നയാളാണ് ഇര്‍ഫാന്‍. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അടക്കമുള്ളവര്‍ തനിക്കു ധോണി വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നു അടുത്തിടെ ആരോപിച്ചിരുന്നു.

നിര്‍ഭാഗ്യവാന്‍മാര്‍

ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളുടെ നിരയിലാണ് തന്റെ സ്ഥാനമെന്നു ഇര്‍ഫാന്‍ പറയുന്നു. അവസാനമായി കളിച്ച ടി20, ഏകദിനം എന്നിവയില്‍ താന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തിലേതു പോലെ തനിക്ക് സ്വിങ് ലഭിക്കുന്നില്ലെന്നായിരുന്നു പലരുടെയും പരാതി. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസ്സിലാക്കണം. ടീമില്‍ തന്റെ റോള്‍ മാറിയിരുന്നു. തുടക്കത്തിലേതു പോലെ ഓപ്പണിങ് ബൗളറായി പന്തെറിയാന്‍ പിന്നീട് അവസരം ലഭിച്ചിരുന്നില്ല.
ഒരു വര്‍ഷത്തിലേറെ കളിക്കാതിരുന്നിട്ടും വൃധിമാന്‍ സാഹയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് തനിക്കോര്‍മയുണ്ട്. സാഹയുടെ അഭാവത്തില്‍ കളിച്ച റിഷഭ് പന്ത് 200 റണ്‍സുമായി തിളങ്ങിയിരുന്നു. എന്നിട്ടും സാഹയെ ടീമിലേക്കു തിരികെ വിളിച്ചു. ചില താരങ്ങള്‍ക്കു പിന്തുണ ലഭിക്കുന്നു, മറ്റു ചിലര്‍ക്കു ലഭിക്കുന്നുമില്ല. ചിലര്‍ ഭാഗ്യവാന്മാരാണെങ്കില്‍ മറ്റു ചിലര്‍ നിര്‍ഭാഗ്യവാന്‍മാരാണ്. ഈ നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ് തന്റെ സ്ഥാനമെന്നും ഇര്‍ഫാന്‍ പറഞ്ഞു

ഈ വര്‍ഷം വിരമിച്ചു

2007ലെ പ്രഥമ ടി ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ സംഘത്തില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. എന്നാല്‍ അധികകാലം ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം തഴയപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ദേശീയ ടീമിന് പുറത്തായിരുന്ന 35കാരനായ ഇര്‍ഫാന്‍ ഈ വര്‍ഷം ജനുവരിയില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Monday, June 1, 2020, 12:50 [IST]
Other articles published on Jun 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+