Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഇന്ത്യ നേരിട്ട് ക്വാര്‍ട്ടര്‍ കളിക്കും! ആകെ 3 മല്‍സരം മാത്രം, ഷെഡ്യൂള്‍ അറിയാം

19ാമത് ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. റുതുരാജ് ഗെയ്ക്വാദിനെ നായകനാക്കി യുവനിരയെയാണ് ഏഷ്യാഡിനായി ചൈനയിലെ ഗ്വാങ്ഷുവിലേക്കു ഇന്ത്യ അയക്കുന്നത്. ചരിത്രത്തില്‍ ഇതാദ്യമാണ് ക്രിക്കറ്റിലും ഇന്ത്യ ഒരുകൈ നോക്കുന്നത്. നേരത്തേ രണ്ടു തവണ ഏഷ്യാഡില്‍ ക്രിക്കറ്റ് മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ രണ്ടു തവണയും ടീമിനെ അയക്കേണ്ടെന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.

എന്നാല്‍ ഇത്തവണ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ടീമുകളെ അയക്കാന്‍ ബിസിസിഐ സമ്മതം മൂളുകയായിരുന്നു. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം കൂടി വന്നതോടെ ഗെയിംസിന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ യുവതാരങ്ങളില്‍ പലരും ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ സ്വര്‍ണമെഡലില്‍ കുറഞ്ഞതൊന്നും റുതുരാജും ടീമും ലക്ഷ്യമിടില്ല.

RUTURAJ GAIKWAD

ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വന്നതു മുതല്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഷെഡ്യൂളിനെക്കുറിച്ചുള്ള ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. ഗ്വാഷ്ങു ഏഷ്യന്‍ ഗെയിംസ് പ്രകാരം ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ് പ്രകാരമായിരിക്കും ടീമുകള്‍ക്കു സീഡിങ് ലഭിക്കുക. അതായത് ലോക ഒന്നാം നമ്പര്‍ ടീമായിരിക്കും ഗെയിംസിലെ ഒന്നാം സീഡുകള്‍.

നിലവില്‍ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീം ഇന്ത്യയാണ്. അതുകൊണ്ടു തന്നെ പുരുഷ വിഭാഗത്തിലെ ഒന്നാം സീഡുകളും റുതുരാജും സംഘവുമായിരിക്കും. ടോപ് സീഡുകളായതിനാല്‍ തന്നെ ഇന്ത്യക്കു നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കും യോഗ്യത ലഭിക്കും. ഇതോടെ ഇന്ത്യക്കു ആകെ മൂന്നു മല്‍സരങ്ങള്‍ മാത്രമേയുണ്ടാവൂയെന്നും ഉറപ്പായിരിക്കുകയാണ്.

അഞ്ചാം സീഡുകളും 18ാം സീഡുകളും തമ്മിലുള്ള വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്കു 12 മണിക്കായിരിക്കും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീം നിലവില്‍ റാങ്കിങില്‍ നാലാംസ്ഥാനത്താണ്. അതുകൊണ്ട തന്നെ നാലാം സീഡുകളായി അവര്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുകയും ചെയ്യും. അഞ്ചാം സീഡുകളും 12ാം സീഡുകളും തമ്മിലുളള മല്‍സരവിജയികളാണ് സെമിയില്‍ ഇന്ത്യന്‍ പെണ്‍പടയെ കാത്തിരിക്കുന്നത്. സപ്തംബര്‍ 24നാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം.

IND-PAK MATCH

പുരുഷ വിഭാഗത്തില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള പോരാട്ടം ഏഷ്യാഡില്‍ സംഭവിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതു സംഭവിക്കാന്‍ സാധ്യതയും കൂടുതലാണ്. നിലവില്‍ ടി20 റാങ്കിങില്‍ നാലാമതാണ് പാക് ടീം. അതിനാല്‍ ഏഷ്യാഡില്‍ അവര്‍ നാലാം സീഡുകളായിരിക്കും. ഇന്ത്യയെപ്പോലെ പാകിസ്താനും നേരെ ക്വാര്‍ട്ടറിലെത്തും. ഒക്ടോബര്‍ അഞ്ചിനു മാച്ച് അഞ്ചും മാച്ച് ആറും തമ്മിലുള്ള വിജയികളെയാണ് ക്വാര്‍ട്ടറില്‍ പാകിസ്താന്‍ നേരിടുക.

ഫൈനലില്‍ ആയിരിക്കില്ല ഇന്ത്യ- പാക് ക്ലാസിക്ക് സംഭവിക്കുക, മറിച്ച് നിലവിലെ മല്‍സരക്രമം പ്രകാരം സെമിയിലായിരിക്കും അയല്‍പ്പോര്. ഇന്ത്യയും പാകിസ്താനും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ ജയിക്കുകയാണെങ്കില്‍ സെമിയില്‍ ഇരുവരുമായിരിക്കും മുഖാമുഖം വരുന്നത്. രണ്ടാം സെമി ഫൈനലിലായിരിക്കും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ നടക്കുക.

ഒക്ടോബര്‍ ആറിനു ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12 മണി മുതലായിരിക്കും ആരാധകര്‍ കാത്തിരിക്കുന്ന ഈ ത്രില്ലിങ് മാച്ച്. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്കു ഗെയിംസില്‍ മെഡലുറപ്പിക്കാം. ഫൈനലില്‍ തോറ്റാലും ആ ടീമിനു വെള്ളി മെഡലുമായി നാട്ടിലേക്കു മടങ്ങാം. ഒക്ടോബര്‍ ഏഴിനാണ് വെങ്കല മെഡല്‍ മല്‍സരവും ഫൈനലുമെല്ലാം നടക്കുന്നത്. ഉച്ചയ്ക്കു 12 മണി മുതലാണ് ഫൈനല്‍ .

Story first published: Saturday, July 15, 2023, 14:06 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+