Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: സ്വര്‍ണമെഡലിനു ഇവര്‍ക്കു യോഗമില്ല! ഇന്ത്യന്‍ ടീമിലുണ്ടാവില്ല, 5 പേര്‍

ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ഒരുകൈ നോക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ക്രിക്കറ്റ് നേരത്തേയും രണ്ടു തവണ ഏഷ്യാഡില്‍ മല്‍സര ഇനമായിട്ടുണ്ടെങ്കിലും അന്നു ഇന്ത്യ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കാന്‍ പോവുന്ന ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ മാത്രമല്ല വനിതകളിലും ടീമിനെ അയക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ ഈ മാസം പ്രഖ്യാപിക്കുകയും ചെയ്യും.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതേ സമത്തു തന്നെയാണ് ഏഷ്യാഡും ചൈനയില്‍ നടക്കുക. ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണ്. അതുകൊണ്ടു തന്നെ കിരീടമുയര്‍ത്താന്‍ ഏറ്റവും ശക്തമായ സംഘത്തെ തന്നെ ഇന്ത്യ ഇറക്കുകയും ചെയ്യും.

ROHIT SHARMA

ലോകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്തവരെ മാത്രമേ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലേക്കു ഇന്ത്യ പരിഗണിക്കുകയുള്ളൂ. അതിനാല്‍ തന്നെ രണ്ടാംനിര ടീമിനെയാവും ഇന്ത്യ ചൈനയിലേക്കു അയക്കുകയെന്നും ഉറപ്പായിരിക്കുകയാണ്. വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഏഷ്യാഡില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ അദ്ദേഹം ലോകകപ്പ് പ്ലാനിന്റെ ഭാഗവുമല്ല.

കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ ഒരുപിടി യുവതാരങ്ങളെ ധവാനു കീഴില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. ലോകകപ്പും ഏഷ്യന്‍ ഗെയിംസും ഒരുമിച്ച് വന്നതിനാല്‍ ഏഷ്യാഡില്‍ സ്വര്‍ണ മെഡല്‍ ചൂടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയുടെ ചില വമ്പന്‍ താരങ്ങള്‍ക്കു നഷ്ടമായിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലുണ്ടാവില്ലെന്നുറപ്പായ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഏഷ്യന്‍ ഗെയിംസിനില്ലാത്ത ഒരു വമ്പന്‍ താരം. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് ഹിറ്റ്മാന്‍. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യത്തെയും, കളിക്കാരനെന്ന നിലയില്‍ അവസാനത്തെയും ലോകകപ്പ് കൂടിയായിരിക്കും ഇത്. 2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ടീമില്‍ രോഹിത് ഉള്‍പ്പെട്ടിരുന്നില്ല. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാട്ടിലെത്തിയ ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

VIRAT KOHLI

ബാറ്റിങ് ഇതിഹാസവും മുന്‍ നായകനുമായ വിരാട് കോലിയെയും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം മിസ് ചെയ്യും. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണാക താരങ്ങളിലൊരാളായിരിക്കും അദ്ദേഹം. കോലിയുടെ ബാറ്റ് തീ തുപ്പിയാല്‍ അതു ഇന്ത്യയുടെ കിരീട സാധ്യതകളും വര്‍ധിപ്പിക്കും. സ്വന്തം നാട്ടില്‍ രണ്ടാം തവണയാണ് കോലി ഏകദിന ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. 2011ല്‍ ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ അടുത്ത സ്ഥിരം ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഏഷ്യാഡ് നഷ്ടമാവുന്ന മൂന്നാമത്തെ താരം. നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ ടീമിനെ സ്ഥിരമായി നയിക്കുന്നതും ഹാര്‍ദിക്കാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഗം. അതിനാല്‍ തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഹാര്‍ദിക്കിനെ കാണാന്‍ സാധിക്കില്ല.

ബാറ്റിങ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ഏഷ്യന്‍ ഗെയിംസിനില്ലാത്ത നാലാമത്തെയാള്‍. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയുമാണ് ഗില്‍.

ലോകകപ്പിനു ശേഷം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അദ്ദേഹം വന്നേക്കുമെന്നാണ് സൂചനകള്‍. 2018ല്‍ പൃഥ്വി ഷായ്ക്കു കീഴില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍.

സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ലോകകപ്പിനെ തുടര്‍ന്നു ഏഷ്യന്‍ ഗെയിംസ് നഷ്ടമാവുന്ന അഞ്ചാമത്തെ വമ്പന്‍ താരം. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓള്‍റൗണ്ടറാണ് അദ്ദേഹം. ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ട് കൂടിയായിരിക്കും ജഡ്ഡു. ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ അദ്ദേഹം ഏകദിന ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്നത്.

Story first published: Saturday, July 8, 2023, 13:27 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+