Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ജിതേഷ് ഫ്‌ളോപ്പ്, മികവുള്ള സഞ്ജു ടീമിന് പുറത്ത്! വിമര്‍ശിച്ച് ശശി തരൂര്‍

മുംബൈ: ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 202 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാളിന് 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടാനായത്. 23 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ കടന്നിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിന്റെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും ആവേശ് ഖാന്റെയും രവി ബിഷ്‌നോയിയുടെയും മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ ജയത്തെ എളുപ്പമാക്കിയത്.

എന്നാല്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങള്‍ക്കും നിലവാരം കാട്ടാനായില്ല. ഇതിലൊരാളാണ് ജിതേഷ് ശര്‍മ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച് ശ്രദ്ധ നേടിയ ജിതേഷിനെ ഇന്ത്യ വലിയ ഭാവിയുള്ള താരമായാണ് കാണുന്നത്. എന്നാല്‍ നേപ്പാളിനെതിരേ നാല് പന്ത് നേരിട്ട് 5 റണ്‍സാണ് ജിതേഷിന് നേടാനായത്. ജിതേഷിനെക്കാളും മികച്ച റെക്കോഡുള്ള സഞ്ജു സാംസണ്‍ പുറത്തിരിക്കുകയും ജിതേഷ് കളിക്കുകയും ചെയ്യുന്നതിനെ വിമര്‍ശിച്ചിരിക്കുകയാണ് ശശി തരൂര്‍.

ട്വിറ്ററിലൂടെയാണ് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള അതൃപ്തി ശശി തരൂര്‍ തുറന്നുകാട്ടിയത്. 'ഇന്ത്യയുടെ രണ്ടാം നിര ടീം ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനിറങ്ങുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ ഇല്ലാത്തത്? ജിതേഷ് ശര്‍മയെക്കാളും മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. സെലക്ടര്‍മാരുടെ ടീം തിരഞ്ഞെടുപ്പിന്റെ വഴികള്‍ മനസിലാക്കാന്‍ പ്രയാസമുള്ളതാണ്'- എന്നാണ് ശശി തരൂര്‍ കുറിച്ചത്.

ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും തഴയപ്പെട്ട സഞ്ജു ഏഷ്യന്‍ ഗെയിംസില്‍ ഇടം അര്‍ഹിച്ചിരുന്നു. റുതുരാജ് ഗെയ്ക്‌വാദിനെ നായകനാക്കിയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനിറങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ അനുഭവസമ്പത്തും അവകാശപ്പെടാനാവും. രാജസ്ഥാനെ ഫൈനല്‍ കളിപ്പിച്ച ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ പോലും സഞ്ജുവിനെ പരിഗണിക്കാതെ തഴഞ്ഞിരിക്കുകയാണ്.

sanju samson

സഞ്ജുവിന്റെ ഏകദിന ശരാശരി 55ന് മുകളിലാണ്. എന്നിട്ടും ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ല. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് തുടര്‍ച്ചയായി അവസരം ലഭിക്കുമ്പോഴും ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിട്ടും സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്താനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇനി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണെന്ന് പറയാം.

നിലവില്‍ ദേശീയ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ട സഞ്ജു കേരള ടീമിനൊപ്പമാണുള്ളത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവും കേരളത്തിനൊപ്പമുണ്ടാവും. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി ദേശീയ ടീമിലേക്ക് മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ് സഞ്ജു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കില്ല.

എന്നാല്‍ നിലവില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും കീപ്പര്‍മാരായി ടീമിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും ടീമിലേക്ക് തിരിച്ചെത്തും. ഇതോടെ സഞ്ജുവിന്റെ മടങ്ങിവരവ് കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. അതിഗംഭീര പ്രകടനങ്ങള്‍ നടത്താതെ സഞ്ജുവിന് തിരിച്ചുവരവ് പ്രതീക്ഷിക്കാനാവില്ല. സഞ്ജുവിനെ പിന്തുണക്കാന്‍ ആരുമില്ലാത്തതിനാല്‍ മികച്ച പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കുക എന്നത് മാത്രമാണ് സഞ്ജുവിന്റെ മുന്നിലെ വഴി.

വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴയുമ്പോഴെല്ലാം വലിയ വിമര്‍ശനവും ടീം മാനേജ്‌മെന്റിനെതിരേ ഉയരാറുണ്ട്. സഞ്ജുവിന്റെ പ്രതിഭക്കൊത്ത അവസരം ടീമില്‍ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇനി ലഭിക്കാനുള്ള സാധ്യതയും വളരെ വിരളമാണ്.

Story first published: Tuesday, October 3, 2023, 15:42 [IST]
Other articles published on Oct 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+