For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games 2023: ഇന്ത്യ ചാംപ്യന്‍മാരാവും! ക്യാപ്റ്റനായി റുതു തന്നെ ബെസ്റ്റ്, കാരണങ്ങള്‍

ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന 19ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെ നയിക്കുന്നത് ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ്. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാഡിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഭൂരിഭാഗം പേരും ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിനെ ഏഷ്യാഡില്‍ നയിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിനെ ധവാനെ ടീമിലേക്കു പോലും പരിഗണിച്ചില്ല. മാത്രമല്ല സീനിയേഴ്‌സിനെ പൂര്‍ണമായും തഴഞ്ഞ് യുവനിരയെ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

RUTURAJ GAIKWAD

26 കാരനായ റുതുരാജിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. ഗെയിംസില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷന്‍ റുതു തന്നെയാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. നായകസ്ഥാനത്തേക്കു റുതുരാജിനേക്കള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലെന്നതാണ് ആദ്യത്തെ കാരണം.

32 കാരനായ രാഹുല്‍ ത്രിപാഠിയാണ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനാണ് റുതുരാജ്. ഭാവിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായും അദ്ദേഹം വരാന്‍ സാധ്യത കൂടുതലാണ്.

ഏഷ്യാഡിലെ ഇന്ത്യന്‍ ടീമിലെ മറ്റുള്ളവരെല്ലാം വളരെ ചെറുപ്പമാണ്. ക്യാപ്റ്റനായി അനുഭവസമ്പത്ത് ഇവര്‍ക്കു തീരെയില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇപ്പോള്‍ സമാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെയാണ് ഇന്ത്യക്കായി അരങ്ങേറിയത്. ഗെയിംസിനുള്ള ടീമിലെ തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ തുടങ്ങിയവരൊന്നും ഇനിയും അരങ്ങേറ്റം നടത്തിയിട്ടുമില്ല.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു ടീമിലെ മറ്റൊരു ഓപ്ഷന്‍. പക്ഷെ തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ഈ വര്‍ഷം നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഇവയെല്ലം കണക്കിലെടുക്കുമ്പോള്‍ റുതുരാജിനേക്കാള്‍ നല്ലൊരു ക്യാപ്റ്റനെ ഇന്ത്യക്കു ലഭിക്കാനില്ലെന്നു കാണാം.

ഐപിഎല്ലില്‍ ഏറ്റവും മികച്ചവര്‍ക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നതാണ് റുതുരാജിന്റെ മറ്റൊരു പ്ലസ് പോയിന്റ്. തന്റെ ഐപിഎല്‍ കരിയര്‍ സിഎസ്‌കെയ്‌ക്കൊപ്പം തുടങ്ങിയ താരമാണ് അദ്ദേഹം. മധ്യനിര ബാറ്ററായി തുടക്കത്തില്‍ കളിച്ച റുതുവിനെ പിന്നീട് ക്യാപ്റ്റന്‍ എംഎസ് ധോണി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഇതോടെ താരം ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.

ധോണിക്കു തുടക്കം മുതല്‍ ഏറെ പ്രതീക്ഷയുള്ള യുവതാരമായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ റുതുവിനു പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. സിഎസ്‌കെയുടെ രണ്ടു ഐപിഎല്‍ കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് റുതുരാജ് വഹിച്ചിട്ടുള്ളത്. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണില്‍ സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 600ന് മുകളില്‍ റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

RUTURAJ GAIKWAD

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണിക്കു കീഴില്‍ കളിക്കാനായത് ഏഷ്യാഡില്‍ റുതുരാജിനെ ക്യാപ്റ്റന്‍സിയിലും ഏറെ സഹായിക്കും. ധോണിക്കൊപ്പം മാത്രമല്ല സിഎസ്‌കെ കോച്ചും ന്യൂസിലാന്‍ഡ് മുന്‍ ഇതിഹാസവുമായ സ്റ്റീഫന്‍ ഫ്‌ളെമിങിനു കീഴില്‍ പ്രവര്‍ത്തിച്ചതും താരത്തിനു നിര്‍ണായക ഘട്ടങ്ങളില്‍ മുതല്‍ക്കൂട്ടായി മാറും.

കളിക്കളത്തില്‍ താരങ്ങള്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്‍കുകയും, അവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യാറുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. ഇങ്ങനെയൊരു ടീമിനൊപ്പം കുറച്ചു സീസണുകളില്‍ കളിക്കാനായത് ഗെയിംസില്‍ മികച്ച ഇലവനെ തിരഞ്ഞെടുക്കുന്നതിലും റുതുരാജിനെ സഹായിക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച പ്രതീക്ഷ നല്‍കിയ താരവും ക്യാപ്റ്റനുമാണ് റുതുരാജ്. മഹാരാഷ്ട്ര ടീമിനെ മാത്രമല്ല അടുത്തിടെ മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പൂനെ ഫ്രാഞ്ചൈസിയെയും അദ്ദേഹം നയിച്ചിരുന്നു. ടീമിനെ നയിക്കുമ്പോഴെല്ലാം ബാറ്റിങില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും റുതുരാജിനു സാധിക്കാറുണ്ട്.

സ്വന്തം ടീമിലെ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. ഈ കാരണത്താല്‍ തന്നെ ഓപ്പണിങില്‍ മറ്റുള്ളവര്‍ക്കു അവസരം നല്‍കാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാനും റുതുരാജ് മടി കാണിക്കാറില്ല. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പക്വത കൂടിയാണ് ഇതു കാണിക്കുന്നത്.

Story first published: Sunday, July 16, 2023, 11:38 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+