For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games 2023: നായകന്‍ റുതുരാജ്! തിലക്, റിങ്കു, ദുബെ, ജിതേഷ് ടീമില്‍- ചോപ്രയുടെ ഇടിവെട്ട് ടീം

ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ക്രിക്കറ്റിലും ടീമിനെ ഇറക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരെല്ലാം വലിയ ആവേശത്തിലായിരിക്കുകയാണ്. പക്ഷെ ഏഷ്യാഡും നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പും ഏറെക്കുറെ ഒരേ സമയത്തായതിനാല്‍ രണ്ടാം നിര ടീമിനെ മാത്രമേ ഇന്ത്യക്കു ചൈനയിലേക്കു അയക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷെ ഇതൊന്നും ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നില്ല.

കാരണം ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാതെ പോവുന്ന, ഐപിഎല്ലില്‍ മിന്നിച്ച പല യുവതാരങ്ങള്‍ക്കും മികവ് തെളിയിക്കാനുളള വേദിയായി ഏഷ്യന്‍ ഗെയിംസ് മാറും. നിലവില്‍ ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഗെയിംസില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് നേരത്തേ പുറത്തുവന്ന സൂചനകള്‍. കൂടാതെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

RUTURAJ GAIKWAD

ഈ മാസം 15 ആണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതുകൊണ്ടു തന്നെ ഈയാഴ്ച ടീം പ്രഖ്യാപനം ഉണ്ടാവുമെന്നുറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നായകസ്ഥാനത്തേക്കു ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്ന ധവാനെ തന്റെ ടീമില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെയാണ് ഇന്ത്യന്‍ ക്യാപ്റ്റനായി ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം 16 അംഗ ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്. യുവതാരങ്ങളെ മാത്രമാണ് താന്‍ ടീമിലേക്കു പരിഗണിച്ചതെന്നും അനുഭവസമ്പത്തുള്ള സീനിയേഴ്‌സിനെ മുഴുവന്‍ ഒഴിവാക്കിയെന്നും ചോപ്ര വ്യക്തമാക്കി.

റുതുരാജ് ഗെയ്ക്വാദിനെയും യശസ്വി ജയ്‌സ്വാളിനെയുമാണ് ഓപ്പണര്‍മാരായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് ടീമില്‍ റുതുരാജിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. അതിനാല്‍ തന്നെയാണ് അദ്ദേഹത്തെ ഞാന്‍ ഏഷ്യാഡിലേക്കു പരിഗണിച്ചത്. ടി20യില്‍ ഇന്ത്യക്കു വേണ്ടി മതിയായ അവസരങ്ങള്‍ റുതുരാജിനു ലഭിച്ചിട്ടില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

തിലക് വര്‍മയാണ് ടീമിലെ മൂന്നാമന്‍. തീര്‍ച്ചയായും ഇന്ത്യന്‍ സ്‌ക്വാഡില്‍ അവന്‍ സ്ഥാനമര്‍ഹിക്കുന്നു. സായ് സുദര്‍ശനും ടീമിലേക്കു പരിഗണിക്കാവുന്ന താരമാണെങ്കിലും ഞാന്‍ തിലകിനെയാണ് ഉള്‍പ്പെടുത്തിയതെന്നു ചോപ്ര പറഞ്ഞു. നാലാം നമ്പറില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററായ നിതിഷ് റാണയാണുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

ടി20 ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിലെ പ്രകടനമായിരിക്കണം മാനദണ്ഡമാക്കേണ്ടതെന്നു ചോപ്ര വ്യക്തമാക്കി. റാണയ്ക്കു ശേഷം ടീമിലെ അടുത്തയാള്‍ റിങ്കു സിങാണ്. റിങ്കു എല്ലാവരുടെ ടീമിലും ഉറപ്പായും വേണ്ട കളിക്കാരനാണ്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ലോകകപ്പ് ടീമിന്റെ ഭാഗമാവുമെന്നതിനാല്‍ ഏഷ്യാഡില്‍ റിങ്കു ടീമില്‍ ആവശ്യമാണ്.

RINKU SINGH

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ അടുത്തയാള്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയിട്ടുള്ള പ്രകടനം പരിഗണിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലുണ്ടാവണമെന്നു ഞാന്‍ കരുതുന്നു. നന്നായി ബാറ്റ് ചെയ്യാവുന്ന ജിതേഷ് മോശമല്ലാത്ത വിക്കറ്റ് കീപ്പറുമാണ്.

ശിവം ദുബെയാണ ടീമിലെ മറ്റൊരു താരം. ഏഴാം നമ്പറിലാണ് നിലവില്‍ അദ്ദേഹത്തെ ഞാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേണമെങ്കില്‍ ബാറ്റിങില്‍ മുന്നിലേക്കു അയക്കാം. റാണയുടെ സ്ഥാനത്തു വേണമെങ്കില്‍ ദുബെയ ബാറ്റ് ചെയ്യിക്കാം. ദീപക് ചാഹറാണ് ഞാന്‍ ടീമിലെടുക്കുന്ന അടുത്ത താരം. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച പോലും ചെയ്യുന്നില്ല.

രവി ബിഷ്‌നോയിയെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ ബിഷ്‌നോയ്ക്കു ടീമില്‍ ഇടം ലഭിക്കുമെന്നു കരുതുന്നില്ല. വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം നടത്തിയതെന്നും ചോപ്ര വിശദമാക്കി.

11ാം നമ്പറിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത് ഉമ്രാന്‍ മാലിക്കിനെയാണ്. ടീമിലെ മറ്റു താരങ്ങള്‍ ഖലീല്‍ അഹമ്മദ്, മായങ്ക് മാര്‍ക്കാണ്ഡെ, യഷ് ടാക്കൂര്‍, അഭിഷേക് ശര്‍മ, മോഹിത് ശര്‍മ എന്നിവരാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, നിതീഷ് റാണ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ദീപക് ചാഹര്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ഉമ്രാന്‍ മാലിക്ക്, ഖലീല്‍ അഹമ്മദ്, മായങ്ക് മാര്‍ക്കാണ്ഡെ, യഷ് ടാക്കൂര്‍, അഭിഷേക് ശര്‍മ, മോഹിത് ശര്‍മ.

Story first published: Monday, July 10, 2023, 12:55 [IST]
Other articles published on Jul 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+