Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ജയിച്ചാല്‍ മെഡല്‍! ഫൈനല്‍ തേടി പെണ്‍പട, ചരിത്രം കുറിക്കാന്‍ മിന്നുമണി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ക്രിക്കറ്റിലൂടെയാവുമോ? ഈ സസ്‌പെന്‍സ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വനിതാ ക്രിക്കറ്റില്‍ സൂപ്പര്‍ താരം സ്മൃതി മന്ദന നയിക്കുന്ന ഇന്ത്യന്‍ ടീം ഞായറാഴ്ച സെമി ഫൈനല്‍ പോരാട്ടത്തിനു ഇറങ്ങുകയണ്. ബംഗ്ലാദേശാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മല്‍സരം. സോണി ലിവിലും സോണി ടെന്‍ ചാനലുകളിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഈ മല്‍സരം ജയിച്ച് ഫൈനലിലേക്കു യോഗ്യത നേടാനായാല്‍ ഇന്ത്യക്കു ഗെയിംസിലെ ആദ്യ മെഡലുറപ്പിക്കാം. എന്നാല്‍ ബംഗ്ലാദേശിനോടു തോല്‍ക്കുകയാണെങ്കില്‍ വെങ്കല മെഡലിനായുള്ള പ്ലേഓഫ് മല്‍സരം ഇന്ത്യക്കു കളിക്കേണ്ടതായി വരും. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം സെമിയില്‍ പരാജയപ്പെടുന്നവരായിരിക്കും എതിരാളികള്‍.

india

പക്ഷെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുളള ക്ലാസിക്ക് ഫൈനലിനു വേണ്ടിയാണ്. സെമിയില്‍ ഇരുടീമുകളും വിജയം കൊയ്യുകയാണെങ്കില്‍ തിങ്കളാഴ്ച സ്വര്‍ണ മെഡലിനായുള്ള ഫൈനലില്‍ ഇന്ത്യയും പാകിസ്താനും മുഖാമഖം വരും.

വിലക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു പുറത്തിരിക്കേണ്ടി വന്നതിനാലാണ് സ്മൃതിക്കു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. മലയാളി താരം മിന്നുമണിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. മലേഷ്യയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

പക്ഷെ മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ബൗള്‍ ചെയ്യാനുള്ള അവസരം മിന്നുവിനു കിട്ടിയില്ല. സെമിയില്‍ തീര്‍ച്ചയായും അതിനു സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ വയനാട്ടുകാരി. ജയത്തോടെ ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കുകയാണെങ്കില്‍ ഏഷ്യാഡില്‍ ക്രിക്കറ്റില്‍ മെഡലിനു അവകാശിയായ ആദ്യത്തെ മലയാളി താരമായി മിന്നുമണി മാറും.

ബംഗ്ലാദേശുമായുള്ള കണക്കുകളെടുത്താല്‍ സെമി ഫൈനലില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 13 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 11ലും ജയം ഇന്ത്യക്കായിരുന്നു. ബംഗ്ലാദേശിനു ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രമാണ്.

MINNUMANI

ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നേരിട്ടു യോഗ്യത നേടിയിരുന്നു. മലേഷ്യയായിരുന്നു ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. മഴ കാരണം മല്‍സരം ആരംഭിക്കാന്‍ വൈകിയതോടെ കളി 15 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 15 ഓവറില്‍ രണ്ടു വിക്കറ്റിനു 173 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി.

ഓപ്പണര്‍ ഷഫാലി വര്‍മയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 39 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുമടക്കം 69 റണ്‍സ് അടിച്ചെടുത്ത് താരം പുറത്താവുകയായിരുന്നു. ഗെയിംസില്‍ ഫിഫ്റ്റി നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന റെക്കോര്‍ഡും ഷഫാലിയെ തേടിയെത്തിയിരുന്നു. ജമീമ റോഡ്രിഗസ് (47*), ക്യാപ്റ്റന്‍ സ്മൃതി (27), റിച്ച ഘോഷ് (21*) എന്നിവരും ഇന്ത്യന്‍ ബാറ്റിങില്‍ തിളങ്ങി.

റണ്‍ചേസില്‍ മലേഷ്യക്കു രണ്ടു ബോള്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. വിക്കറ്റ് പോവാതെ അവര്‍ ഒരു റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തുകയും തുടര്‍ന്നു കളി ഉപേക്ഷിക്കുകയുമായിരുന്നു. റാങ്കിങില്‍ മുന്നിലുള്ള ടീമെന്ന നിലയില്‍ ഇന്ത്യ സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

Story first published: Saturday, September 23, 2023, 15:45 [IST]
Other articles published on Sep 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+