Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ആര്‍ക്കും ഫിഫ്റ്റിയില്ല, ജയ്സ്വാളും ഫ്ളോപ്പ് ! ഈ ടീം മെഡല്‍ നേടുമോ?

ഏഷ്യന്‍ ഗെയിംസിനായി ചൈനയിലേക്കു പറക്കും മുമ്പ് പരിശീലന മല്‍സരം കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഞെട്ടിക്കുന്ന തോല്‍വി. ഏഷ്യാഡിലെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്വാദില്ലാതെ കളിച്ച ഇന്ത്യയെ കര്‍ണാടക ടീമാണ് ടി20 മല്‍സരത്തില്‍ ഞെട്ടിച്ചത്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നയിച്ച കര്‍ണാടക ടീം ആറു വിക്കറ്റിനാണ് ഇന്ത്യന്‍ യുവനിരയ്ക്കു ഏഷ്യാഡിനു മുമ്പ് ഷോക്ക് നല്‍കിയത്.

ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യന്‍ ടീമായിരുന്നു. പക്ഷെ ബാറ്റിങ് നിരയ്ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഈ കളിയില്‍ പുറത്തെടുക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി നേടാനായില്ല. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധേയനായ പ്രഭ്‌സിമ്രന്‍ 49 റണ്‍സുമായി ടീമിന്റെ രക്ഷകനാവുകയായിരുന്നു.

JAISWAL

ഇതിനകം ഇന്ത്യയുടെ സീനിയര്‍ ടീമുകള്‍ക്കായി ടെസ്റ്റിലും ടി20യിലും അരങ്ങേറിക്കഴിഞ്ഞ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 31 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. മറ്റാരും തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്ലിക്കായില്ല. മനോജ് ബന്‍ഡഗെയും ശുഭങ് ഹെഡ്‌ഗെയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

ബന്‍ഡഗെ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഹെഡ്‌ഗെ 17 റണ്‍സിനു മൂന്നു വിക്കറ്റുകളും വീഴ്ത്തി. ബന്‍ഡഗെയും കെ ഗൗതവും ഓരോ മെയ്ഡന്‍ ഓവറുകള്‍ വീതം കളിയില്‍ എറിയുകയും ചെയ്തു. റണ്‍ചേസില്‍ കര്‍ണാടക ടീമിന്റെ വിജയ റണ്‍സ് കുറിച്ചത് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ അഭിനവ് മനോഹറായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായതിനാല്‍ നായകന്‍ റുതുരാജും മധ്യനിര ബാറ്റര്‍ തിലക് വര്‍മയും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും പരിശീലന മല്‍സരത്തില്‍ കളിച്ചില്ല. എങ്കിലും കര്‍ണാടകയോടേറ്റ അപ്രതീക്ഷിത തോല്‍വി ഏഷ്യാഡിനു മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും.

അതേസമയം, ഏഷ്യാഡില്‍ ഇന്ത്യന്‍ ടീം നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് നേരിട്ടു ക്വാര്‍ട്ടറില്‍ കടന്ന മറ്റു ടീമുകള്‍. അടുത്ത മാസം മൂന്നിനാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ മല്‍സരം.

RUTURAJ

ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ ഇന്ത്യയുടെ എതിരാളികള്‍ ആരൊക്കെയെന്നു വ്യക്തമാവുകയുള്ളൂ. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്താന്‍, മംഗോളിയ, ബിയില്‍ ജപ്പാന്‍, നേപ്പാള്‍, കംബോഡിയ, സിയില്‍ ഹോങ്കോങ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ഡിയില്‍ മലേഷ്യ, ബഹ്‌റൈന്‍, മാലദ്വീപ് എന്നിവരാണുള്ളത്.

ഏഷ്യാഡിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, പ്രഭ്‌സിമ്രന്‍ സിങ്, ജിതേഷ് ശര്‍മ, റിങ്കു സിങ്, രാഹുല്‍ ത്രിപാഠി, ആകാശ്ദീപ്, ശിവം ദുബെ, ഷബാസ് അഹമ്മദ്, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, രവി ബിഷ്‌നോയ്.

Story first published: Friday, September 22, 2023, 17:49 [IST]
Other articles published on Sep 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+