Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഏഷ്യാ കപ്പില്‍ നടന്നില്ല, ഇന്ത്യ-പാക് ക്ലാസിക്ക് ഫൈനല്‍ വരുന്നു! ഇതുറപ്പ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കഴിഞ്ഞ തവണ ലോകം മുഴുവന്‍ കാത്തിരുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനലിനു വേണ്ടിയായിരുന്നു. പക്ഷെ പാക് പടയ്ക്കു സൂപ്പര്‍ ഫോറില്‍ തന്നെ അടിതെറ്റിയതോടെ അതു സംഭവിച്ചില്ല. എന്നാല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനലിനു അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്. വനിതാ വിഭാഗം ക്രിക്കറ്റിലാണ് എല്‍ ക്ലാസിക്കോ ഫൈനല്‍ സംഭവിച്ചേക്കുക.

ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു പൂര്‍ത്തിയായതോടെയാണ് സെമി ഫൈനലിന്റെ ചിത്രം തെളിഞ്ഞത്. ഞായറാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലുകളില്‍ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താന്‍ ശ്രീലങ്കയെയും നേരിടും. സെമി ഫൈനലുകളില്‍ ജയിക്കാനായാല്‍ തിങ്കളാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് ഫൈനലിനാവും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയാവുക.

IND PAK

സെമിയില്‍ ഇരുടീമുകളും തോറ്റാലും വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍ എന്നിവരിലൊരു ടീം സെമിയില്‍ തോല്‍ക്കുകയാണെങ്കില്‍ എല്‍ ക്ലാസിക്കോ പോരാട്ടം ഒരിക്കല്‍ക്കൂടി ആരാധകര്‍ക്കു നഷ്ടമാവും.

ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 'ജയിക്കാതെ' തന്നെയാണ് ഇന്ത്യയും പാകിസ്താനും സെമി ഫൈനലിലേക്കു കുതിച്ചത്. സ്മൃതി മന്ദന നയിച്ച ഇന്ത്യന്‍ പെണ്‍പട ക്വാട്ടറില്‍ മലേഷ്യയെയാണ് ഇന്ത്യ മറികടന്നത്. മഴയെ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ റാങ്കിങില്‍ മുന്നിലുള്ള ടീമെന്ന നിലയില്‍ ഇന്ത്യ സെമിയില്‍ കടക്കുകയായിരുന്നു.

മഴയെ തുടര്‍ന്നു 15 ഓവറുകളാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന മികച്ച ടോട്ടല്‍ 15 ഓവറില്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. ഓപ്പണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യക്കു കരുത്തായത്. 39 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുമടക്കം താരം 67 റണ്‍സ് അടിച്ചെടുത്തു.

ഇതോടെ ഗെയിംസില്‍ ഫിഫ്റ്റയടിച്ച ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഷഫാലി സ്വന്തമാക്കി. ജമീമ റോഡ്രിഗസ് (47*), സ്മൃതി (27), റിച്ച ഘോഷ് (21*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. മറുപടിയില്‍ മലേഷ്യ രണ്ടു ബോളില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്ണില്‍ നില്‍ക്കെ വീണ്ടും മഴയെത്തുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു.

അതേസമയം, പാകിസ്താന്‍ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയെ തോല്‍പ്പിക്കുകയായിരുന്നു. മഴ കാരണം ഒരോവര്‍ പോലും കളിക്കാനാവാതെ മല്‍സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ പാകിസ്താന്‍ സെമിയില്‍ ഇടം പിടിക്കുകയായിരുന്നു. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക എട്ടു വിക്കറ്റിനു തായ്‌ലാന്‍ഡിനെ തകര്‍ത്താണ് സെമിയില്‍ കടന്നത്. എന്നാല്‍ ബംഗ്ലാദേശും ഹോങ്കോങും തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും റാങ്കിങ് മികവില്‍ ബംഗ്ലാദേശ് സെമിയിലെത്തുകയുമായിരുന്നു.

Story first published: Friday, September 22, 2023, 16:31 [IST]
Other articles published on Sep 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+