Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ബംഗ്ലാ കടുവകള്‍ വിരണ്ടോടി, ക്രിക്കറ്റില്‍ ഇന്ത്യക്കു ഫൈനല്‍! സ്വര്‍ണം തൊട്ടരികെ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതാ ടീമിനു പിന്നാലെ പുരുഷ ടീമും സ്വര്‍ണ മെഡല്‍ നേട്ടത്തിനു തൊട്ടരികെ. ഇന്നു നടന്ന ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്തെറിഞ്ഞാണ് റുതുരാജ ഗെയ്ക്വാദ് നയിച്ച ഇന്ത്യന്‍ യുവനിര ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യ സമഗ്രാധിപത്യം പുലര്‍ത്തിയപ്പോള്‍ ബംഗ്ലാദേശിനു മറുപടിയില്ലായിരുന്നു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ റുതുരാജ് എതിരാളികളോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ അവര്‍ തകരുകയും ചെയ്തു. നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.

INDIA

മറുപടിയില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ യശസ്വി ജയ്‌സ്വാള്‍ മടങ്ങിയെങ്കിലും റുതുരാജും (40*) തിലക് വര്‍മയും (55*) ചേര്‍ന്ന് ഇന്ത്യയെ വെറും 9.2 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. 26 ബോളില്‍ ആറു സിക്‌സറും രണ്ടു ഫോറുമടക്കമാണ് തിലക് 55 റണ്‍സ് അടിച്ചെടുത്തത്. റുതുരാജ് 26 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി.

നേരത്തേ ഇന്ത്യന്‍ സ്പിന്‍ ജേടികളായ ആര്‍ സായ് കിഷോറും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്. സായ് കിഷോര്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ വാഷിങ്ടണിനു രണ്ടു വിക്കറ്റുകളും ലഭിച്ചു. അര്‍ഷ്ദീപ് സിങ്, തിലക്, രവി ബിഷ്‌നോയ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏഴു ബൗളര്‍മാരെയാണ് ഇന്ത്യന്‍ നായകന്‍ റുതുരാജ് കളിയില്‍ പരീക്ഷിച്ചത്.

ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും 25ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. വാലറ്റത്ത് 24 റണ്‍സോടെ പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ ജാക്കെര്‍ അലിയാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ 23 റണ്‍സും റാക്വിബുല്‍ ഹസന്‍ 14 റണ്‍സും നേടി.

ബാറ്റിങില്‍ ഒരിക്കല്‍പ്പോലും ബംഗ്ലാദേശിനെ കളിയില്‍ പിടിമുറുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ 18 റണ്‍സ് അവര്‍ നേടിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. അഞ്ചിനു 45ലേക്കു വീണ ബംഗ്ലാദേശിനു കളിയില്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു.

അമ്പെയ്ത്തില്‍ വെള്ളി, പ്രണോയ്ക്ക് വെങ്കലം

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഇന്ത്യ വെള്ളി സ്വന്തമാക്കിയപ്പോള്‍ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്എസ് പ്രണോയ്ക്കു വെങ്കലം ലഭിച്ചു. റീകര്‍വ് വിഭാഗം ടീമിനത്തില്‍ അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി കൊയ്തത്. ഫൈനലില്‍ ദക്ഷിണ കൊറിയയോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ബാഡ്മിന്റണില്‍ ചൈനീസ് താരം ലി ഷി ഫെങിനോടു 16-21, 9-21നു പരാജയപ്പെട്ടതോടെയാണ് പ്രണോയ്ക്കു വെങ്കലവുമായി തൃപ്തിപ്പെടേണ്ടി വന്നത്. എങ്കിലും 41 വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാഡില്‍ വെങ്കലം നേടിയ പുരുഷ ബാഡ്മിന്റണ്‍ താരമെന്ന റെക്കോര്‍ഡ് കുറിക്കാന്‍ പ്രണോയ്ക്കു സാധിച്ചു.

കബഡിയില്‍ ഇന്ത്യയുടെ പുരുഷ ടീം മിന്നുന്ന വിജയവുമായി ഫൈനലിലേക്കു കുതിച്ചു. തികച്ചും ഏകപക്ഷീയമായ സെമിയില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 61-14നു നിഷ്പ്രഭരാക്കുകയായിരുന്നു.

Story first published: Friday, October 6, 2023, 9:27 [IST]
Other articles published on Oct 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+