Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ലങ്കയെ 50ന് എറിഞ്ഞിട്ടു, ഇത്തവണ ബംഗ്ലാദേശ് 51! ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യന്‍ പുരുഷ ടീം 50നു പുറത്താക്കിയതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വനിതാ ടീമും എതിരാളികളെ നിലംപരിശാക്കി. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗം ക്രിക്കറ്റില്‍ സെമി ഫൈനലിലാണ് ഇന്ത്യന്‍ ടീം മിന്നിച്ചത്.

തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ വെറും 51ന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. എട്ടു വിക്കറ്റിന്റെ മിന്നുന്ന ജയവുമായി ഇന്ത്യ ഫൈനലിലേക്കു കുതിക്കുകയും മെഡല്‍ ഉറപ്പിക്കുകയും ചെയ്തു. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള സെമിയിലെ വിജയികളാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

INDIA

സ്മൃതി മന്ദനയ്ക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ ബൗളിങ് മികവിലാണ് ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കിയത്. ടി20 ഫോര്‍മാറ്റിലുള്ള മല്‍സരത്തില്‍ ടോസിനു ശേഷം ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ അവര്‍ തകര്‍ന്നടിഞ്ഞു.

17.5 ഓവറില്‍ 51 റണ്‍സിനു ബംഗ്ലാദേശ് കൂടാരത്തില്‍ തിരിച്ചെത്തി. മറുപടിയില്‍ 8.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം വിജയത്തിലെത്തുകയും ചെയ്തു. സ്മൃതി (7), ഷഫാലി വര്‍മ (17) എന്നിവരാണ് പുറത്തായത്. ജമീമ റോഡ്രിഗസും (20*) കനിക അഹൂജയും (1*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

നേരത്തേ ബംഗ്ലാദേശ് നിരയെ കടപുഴക്കിയത് പൂജ വസ്ത്രാക്കറായിരുന്നു. നാലു വിക്കറ്റുകളുമായി താരം എതിരാളികളുടെ കഥ കഴിച്ചു. ബംഗ്ലാ നിരയില്‍ ഒരാള്‍ക്കു മാത്രമേ രണ്ടക്കം തികയ്ക്കാനായുള്ളൂ. 12 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗര്‍ സുല്‍ത്താനയാണ് ടീമിന്റെ ടോപ്സ്‌കോറര്‍. ബംഗ്ലാദേശിന്റെ അഞ്ചു പേര്‍ പൂജ്യത്തിനു പുറത്തായി.

തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ ഷതി റാണിയെയും ഷമീമ സുല്‍ത്താനെയും ഗോള്‍ഡന്‍ ഡെക്കായി പൂജ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ 17 റണ്‍സിന്റെ കൂട്ടുകെട്ടുമായി നിഗറും ശോഭന മോസ്തരെയും ബംഗ്ലാദേശിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ വീണ്ടും ആഞ്ഞടിച്ചു. ശോഭനയെ ടീം സ്‌കോര്‍ 18ല്‍ പൂജ മടക്കി.

പിന്നീട് ബംഗ്ലാദശ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. മൂന്നു വിക്കറ്റിനു 18 റണ്‍സില്‍ നിന്നും അവര്‍ ആറിന് 25ലേക്കു കൂപ്പുകുത്തുകയും ഒടുവില്‍ 51ന് കൂടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. നാലോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്താണ് പൂജ നാലു വിക്കറ്റുകള്‍ പിഴുതത്.

ടിറ്റാസ് സധു, അമന്‍ജ്യോത് കൗര്‍, രാജേശ്വരി ഗെയ്ക്വാദ്, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. തൊട്ടുമുമ്പത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന മലയാളി താരം മിന്നുമണിക്ക് ഈ കളിയില്‍ അവസരം ലഭിച്ചില്ല.

ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നേരിട്ടു യോഗ്യത നേടുകയായിരുന്നു. മലേഷ്യയുമായാണ് ക്വാര്‍ട്ടറില്‍ ഇന്ത്യ ഏറ്റുമുട്ടിയത്. മഴയെ തുടര്‍ന്നു ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ റാങ്കിങിന്റെ ആനുകൂല്യത്തില്‍ ഇന്ത്യ സെമിയിലേക്കു മുന്നേറുകയായിരുന്നു.

Story first published: Sunday, September 24, 2023, 9:23 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+