For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games 2023: 13 വര്‍ഷത്തിന് ശേഷം ചെസ് എത്തുന്നു, പൊന്നണിയുമോ പ്രഗ്നാനന്ദ? പ്രതീക്ഷ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ആവേശത്തിന് ഇന്ന് ഔദ്യോഗികമായി തിരി തെളിഞ്ഞിരിക്കുകയാണ്. ഇനി വാശിയേറിയ പോരാട്ടത്തിന്റെ നാളുകളാണ്. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളാണ് ഇത്തവണ ഇന്ത്യന്‍ സംഘത്തിലുള്ളത്. 655 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനയച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇത്രയും വലിയ സംഘത്തെ അയക്കുന്നത് ഇതാദ്യമായാണ്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന അവസാന ഗെയിംസില്‍ 70 മെഡലുകളോടെ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇത്തവണ മികച്ച മുന്നൊരുക്കത്തോടെ ഇറങ്ങുന്ന ഇന്ത്യ 100 മെഡലുകളില്‍ കൂടുതലാണ് പ്രതീക്ഷിക്കുന്നത്. പല മത്സര ഇനങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പല താരങ്ങളുമുണ്ട്. ഇതില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഒന്നാണ് ചെസ്. 13 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ചെസ് ഏഷ്യന്‍ ഗെയിംസിലേക്കെത്തുന്നത്. ഇത്തവണ ഉറച്ച മെഡലുകളാണ് ചെസില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം കൊനേരു ഹംപിയാണ്. രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വനിതാ താരമാണ് കൊനേരു ഹംപി. 31കാരിയായ കൊനേരു ഹംപി അമ്മയായ ശേഷവും ചെസിലെ തന്റെ മികവ് തുടരാന്‍ താല്‍പര്യം കാട്ടുകയായിരുന്നു. 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലുമാണ് കൊനേരു സ്വര്‍ണ്ണം നേടിയത്.

2003ലെ ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്, 2019ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്, 2020ലെ ചെസ് ഒളിംപിയാഡ് എന്നിവയിലും സ്വര്‍ണ്ണം നേടിയിട്ടുണ്ട്. അനുഭവസമ്പന്നനായ കൊനേരുവില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ താരം ആര്‍ പ്രഗ്നാനന്ദയാണ്. സമീപകാലത്തായി മികച്ച ഫോമിലാണ് പ്രഗ്നാനന്ദ. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനോട് പൊരുതി വീണത്.

koneru humpy

18കാരനായ പ്രഗ്നാനന്ദ ഏഷ്യന്‍ ഗെയിംസിലെ ആദ്യ മെഡലാണ് പ്രതീക്ഷിക്കുന്നത്. 10ാം വയസില്‍ അന്താരാഷ്ട്ര മാസ്റ്റര്‍ പട്ടം ചൂടിയ പ്രഗ്നാനന്ദയെ ഇന്ത്യ ഉറച്ച മെഡല്‍ പ്രതീക്ഷയായാണ് കാണുന്നത്. 17കാരനായ ഡി ഗുകേഷാണ് മറ്റൊരു താരം. ഇന്ത്യയുടെ ചെസ് താരങ്ങളില്‍ തലപ്പത്തുള്ള താരമാണ് ഗുകേഷ്. താരവും ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണ് പ്രതീക്ഷിക്കുന്നത്.

വനിതകളില്‍ ഹരിക ദ്രോണാവല്ലി ഇത്തവണ സുവര്‍ണ്ണ പ്രതീക്ഷയിലാണ്. 32ാം വയസിലാണ് ഹരിക മത്സരിക്കാനിറങ്ങുന്നത്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ വെങ്കല മെഡല്‍ ഹരിക നേടിയിരുന്നു. ഇത്തവണയത് സ്വര്‍ണ്ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ഹരിക നടത്തുന്നത്. 28കാരനായ വിദിത് ഗുജറാത്തിയും ഇത്തവണ പുരുഷ ടീം വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയിലാണ്. ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്.

വിദിത്തിനൊപ്പം പി ഹരികൃഷണയും അര്‍ജുനും ടീമിലുണ്ട്. 10 പേരടങ്ങുന്ന സംഘമാണ് ഇന്ത്യക്കായി ചെസില്‍ മത്സരത്തിനിറങ്ങുന്നത്. ഇവരെല്ലാം ഇതിനോടകം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ്. ഇതില്‍ ആരൊക്കെ മെഡലിലേക്കെത്തുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, September 23, 2023, 21:09 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+