For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games: ലോകകപ്പ് കളിക്കുമെന്ന് കരുതി, പക്ഷെ ഏഷ്യന്‍ ഗെയിംസിലൊതുങ്ങി! ഇന്ത്യക്കാരിവരാണ്

മുംബൈ: ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 8വരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19വരെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ സീറ്റ് നേടാന്‍ സാധ്യതയില്ലാത്ത താരങ്ങളെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ശിഖര്‍ ധവാനെ തിരിച്ചുവിളിക്കാന്‍ തയ്യാറാവാതിരുന്ന സെലക്ടര്‍മാര്‍ റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച ഇന്ത്യ സമീപകാലത്ത് തിളങ്ങിയ യുവതാരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ചൈനയിലേക്ക് ടീമിനെ അയക്കുന്നത്. സഞ്ജു സാംസണെ പരിഗണിക്കാതിരുന്നതോടെ മലയാളി താരം ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.

എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടതോടെ ചില താരങ്ങള്‍ ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കപ്പെട്ടവരായ താരങ്ങളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്ക് ഒതുക്കപ്പെട്ട താരങ്ങളായി മാറിയവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക്‌വാദാണ്. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരുമ്പോള്‍ ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമുണ്ട്.

അതുകൊണ്ടുതന്നെ ഓപ്പണറായ റുതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ലോകകപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായെങ്കിലും പരിഗണിക്കപ്പെടുമെന്ന് കരുതിയ താരമാണ് റുതുരാജ്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ നായകസ്ഥാനം നല്‍കിയതോടെ അദ്ദേഹം ലോകകപ്പിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് റുതുരാജ്.

arshdeep singh

യശ്വസി ജയ്‌സ്വാളിനും ഇന്ത്യ ലോകകപ്പില്‍ വിളി നല്‍കില്ലെന്നുറപ്പായിരിക്കുകയാണ്. യുവ ഇടം കൈയന്‍ ഓപ്പണര്‍ വിന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറിയോടെ കസറിയ താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകളും മികച്ചതാണ്. ഏകദിന ഫോര്‍മാറ്റിലും വലിയ ഭാവി വിലയിരുത്തപ്പെടുന്ന ജയ്‌സ്വാളിന് ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കേണ്ട. നിലവില്‍ നിരവധി ഓപ്പണര്‍മാര്‍ അവസരം കാത്തിരിക്കവെ ജയ്‌സ്വാളിന് റിസര്‍വ് താരമായിപ്പോലും ഇടം ലഭിച്ചേക്കില്ല.

വാഷിങ്ടണ്‍ സുന്ദര്‍ക്കും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല. സ്പിന്‍ ഓള്‍റൗണ്ടറായ താരം സമീപകാലത്തായി മികച്ച ബാറ്റിങ് പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഐപിഎല്ലിനിടെ പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിന് പുറത്തുപോയ സുന്ദര്‍ ഇപ്പോള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും സുന്ദര്‍ ഏഷ്യന്‍ ഗെയിംസിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ഇന്ത്യയിലാണ് ലോകകപ്പ് എന്നതിനാല്‍ കൂടുതല്‍ സ്പിന്നര്‍മാര്‍ക്ക് അവസരം ലഭിക്കേണ്ടതാണ്. എന്നാല്‍ സുന്ദറിന് അവസരമുണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന് ഏഷ്യന്‍ ഗെയിംസില്‍ ഇടം നല്‍കിയത്. രവി ബിഷ്‌നോയിയെ ഇന്ത്യ ലോകകപ്പിലേക്ക് വിളിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടതോടെ ബിഷ്‌നോയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

അര്‍ഷദീപ് സിങ്ങാണ് മറ്റൊരാള്‍. ഇടം കൈയന്‍ പേസറായി നിലവില്‍ ഇന്ത്യക്കാകെയുള്ളത് അര്‍ഷദീപ് സിങ്ങാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏകദിന ലോകകപ്പില്‍ സീറ്റ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടതോടെ ലോകകപ്പിന് അദ്ദേഹം ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സമീപകാലത്തായി പരിക്ക് വേട്ടയാടിയതോടെ നിലവില്‍ ദേശീയ ടീമിന് പുറത്താണ് അര്‍ഷദീപുള്ളത്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്‌വാദ് (c), യശ്വസി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിങ്. സ്റ്റാന്റ് ബൈ താരങ്ങള്‍- യാഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍

Story first published: Saturday, July 15, 2023, 12:54 [IST]
Other articles published on Jul 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+