Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: 3 കളി, അഞ്ചു വിക്കറ്റ്, പിന്നാലെ മിന്നുമണി ഏഷ്യാഡിന്! ഹര്‍മന്‍പ്രീത് നയിക്കും

ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു പിന്നാലെ മലയാളി താരം മിന്നു മണി ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ ടീമിലും ഇടം നേടിയിരിക്കുകയാണ്. സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗറിനു കീഴില്‍ ശക്തമായ സംഘത്തെയാണ് ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം സ്വന്തമാക്കാന്‍ ഇന്ത്യ അയക്കുന്നത്. അടുത്തിടെ സമാപിച്ച ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു വയനാട്ടുകാരിയായ മിന്നു ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച ആദ്യത്തെ മലയാളി താരമെന്ന നേട്ടവും അവരെ തേടിയെത്തിയിരുന്നു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും മിന്നുവിനെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി മിന്നു മാറുകയായിരുന്നു.

MINNU MANI

മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് കേരളാ താരം പിഴുതത്. ഈ പ്രകടനത്തിനു പിന്നാലെയാണ് ഇപ്പോള്‍ ഏഷ്യാഡിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മിന്നുവിന് നറുക്കുവീണിരിക്കുന്നത്.

കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) തിളങ്ങിയ പല താരങ്ങളും ഏഷ്യാഡിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനെയും ഇന്ത്യ തിരികെ വിളിച്ചിരിക്കുകയാണ്. ഹര്‍മന്‍പ്രീത് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ മറ്റൊരു സൂപ്പര്‍ താരവും ഓപ്പണറുമായ സ്മൃതി മന്ദനയാണ്. രേണുക സിങ്, ശിഖ പാണ്ഡെ, യാസ്തിക ഭാട്ടിയ എന്നീ പ്രമുഖ താരങ്ങള്‍ക്കൊന്നും ടീമില്‍ ഇടം ലഭിച്ചില്ല.

വനിതാ സെലക്ഷന്‍ കമ്മിറ്റിയാണ് സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ എട്ടു വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍. വനിതകളുടെ ക്രിക്കറ്റ് മല്‍സരങ്ങള്‍ സപ്തംബര്‍ 19 മുതല്‍ 28 വരെയാണ്. ക്രിക്കറ്റ് മല്‍സര ഇനമായ ശേഷം ഇതാദ്യമായാണ് ഏഷ്യാഡില്‍ ഇന്ത്യ ടീമിനെ ഇറക്കുന്നത്. നേരത്തേ രണ്ടു തവണ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെട്ടിരുന്നു.

MINNU MANI SMRITI MANDHANA

പക്ഷെ അന്നു ടീമിനെ അയക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇത്തവണ പുരുഷ, വനിതാ വിഭാഗങ്ങള്‍ ടീമിനെ പങ്കെടുപ്പിക്കാന്‍ ബിസിസിഐ പച്ചക്കൊടി കാണിക്കുകയായിരുന്നു. പുരുഷ ടീമിനെ നയിക്കുക യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ്. ഏകദിന ലോകകപ്പ് ഒക്ടോബര്‍ ആദ്യവാരം നാട്ടില്‍ നടക്കാനിരിക്കുന്നതിനാല്‍ സീനിയര്‍ കളിക്കാരെ പൂര്‍ണമായും ഒഴിവാക്കി യുവതാരങ്ങളെയാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഏഷ്യാഡിന് അയക്കുന്നത്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി സര്‍വാനി, ടിറ്റാസ് സദ്ധു, രാജേശ്വരി ഗെയ്ക്വാദ്, മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി (വിക്കറ്റ് കീപ്പര്‍), അനുഷ ബറേഡി.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ഹര്‍ലീന്‍ ഡിയോള്‍, കശ്വി ഗൗതം, സ്‌നേഹ റാണ, സൈക ഇഷാഖ്, പൂജ വസ്ത്രാക്കര്‍.

Story first published: Saturday, July 15, 2023, 7:05 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+