Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്ണറപ്പിനുള്ള ചെക്ക് വാങ്ങി ആഗ ചെയ്തത് കണ്ടോ? എല്ലാവരും ഞെട്ടി!! വന്‍ കൂവല്‍, വീഡിയോ

ദുബായ്: ഏഷ്യാ കപ്പിന്റെ കലാശപ്പോര് കഴിഞ്ഞിട്ടും വിവാദങ്ങള്‍ക്കു യാതൊരു കുറവുമില്ല. എസിസി ചെയര്‍മാനും പിസിബി മേധാവിയുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ട്രോഫിയേറ്റു വാങ്ങാതെ ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇതിനു പിന്നാലെ മറ്റൊരു വിവാദത്തിനു കൂടി സമ്മാനദാനച്ചടങ്ങ് സാക്ഷിയായി. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ധിക്കാരപരമായ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്.

SALMAN AGHA

പാകിസ്താനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ ഒമ്പതാം ട്രോഫിയിലും മുത്തമിട്ടത്, ചിരവൈരികളായ പാകിസ്താനു മേല്‍ ഹാട്രിക്ക് വിജയമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും പാക് പടയെ ഇന്ത്യ മലര്‍ത്തിയടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫൈനലിലും ഇന്ത്യ ജയം ആവര്‍ത്തിച്ചത്.

ആഗ ചെയ്തതെന്ത്?

ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌ലിയാണ് ട്രോഫിയും വ്യക്തിഗത മെഡലുകളും സമ്മാനിക്കാനിരിക്കുന്നത്. എന്നാല്‍ നഖ്വിയില്‍ ഇതു ഏറ്റുങ്ങാന്‍ ആഗ്രഹമില്ലെന്നു ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു. സമ്മാനദാനച്ചടങ്ങില്‍ നിന്നും ഇന്ത്യന്‍ ടീം വിട്ടുനില്‍ക്കുകയാണെന്ന കാര്യം സമ്മാനദാനച്ചടങ്ങളില്‍ അവതാരകനായ സൈമണ്‍ ഡൂളാണ് വ്യക്തമാക്കിയത്.

എന്നാല്‍ റണ്ണേഴ്‌സപ്പിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ആഗ വേദിയിലെത്തിയിരുന്നു. നഖ്വിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങാന്‍ തയ്യാറാവാതിരുന്നതിന്റെ രോഷം അദ്ദേഹം പ്രകടിപ്പിക്കുയും ചെയ്തു. റണ്ണറപ്പിനുള്ള 75,000 യുസ് ഡോളറിന്റെ ചെക്ക് പിസിബി ചെയര്‍മാന്‍ കൂടിയായ നഖ്വിയില്‍ നിന്നാണ് ആഗ ഏറ്റുവാങ്ങിയത്.

റണ്ണറപ്പിന്റെ ചെക്ക് ഏറ്റുവാങ്ങിയ ശേഷം പുറത്തേക്ക് എറിയുന്ന സല്‍മാന്‍ ആഗ. വീഡിയോ കാണാം

സന്തോഷത്തോടെ അതു സ്വീകരിച്ച ശേഷം പൊടുന്നനെ ഈ ചെക്ക് അദ്ദേഹം സ്റ്റേജിനു പുറേേത്തക്കു എറിയുകയായിരുന്നു. ഇതു കണ്ട് വേദിയിലുള്ളവര്‍ അമ്പരന്ന് പരസ്പരം നോക്കുന്നുതും ദൃശ്യങ്ങൡ കാണാം. പക്ഷെ ചെക്ക് എറുഞ്ഞ ശേഷം വളരെ കൂളായി ചിരിയോടെയാണ് ആഗ അവതാരകനായ ഡൂളിന്റെ അരികിലേക്കു വന്നത്.

ചെക്ക് വലിച്ചെറിഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തിലെ കാണികളില്‍ നിന്നും വലിയ പരിഹാസമാണ് പാക് ക്യാപ്റ്റനു നേരിട്ടത്. കാണികളില്‍ നിന്നും നിരന്തരം കൂവലുകള്‍ ഉയരുന്നതും കേള്‍ക്കാമായിരുന്നു.

SALMAN AGHA

ഇന്ത്യക്കെതിരായ ഈ പരാജയം ഉള്‍ക്കൊള്ളുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു പോസ്റ്റ് മാച്ച് ഷോയില്‍ ആഗയുടെ പ്രതികരണം. ഇപ്പോള്‍ ഇതു ഉള്‍ക്കൊള്ളുകയെന്നത് വളരെയധികം ബുദ്ധിമുട്ടാണ്. പക്ഷെ ഞങ്ങള്‍ക്കു ബാറ്റിങില്‍ നന്നായി ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ലെനെന്നു എനിക്കു തോന്നുന്നു.

കൂടാതെ ബൗളിങിലും അതു തന്നെ സംഭവിച്ചു. ഞങ്ങള്‍ അസാധാരണ പ്രകടനമാണ് കളിയില്‍ കാഴ്ചവച്ചതെന്നു ഞാന്‍ കരുതുന്നു. ഞങ്ങള്‍ കഴിയാലുന്നതെല്ലാം നല്‍കി. ഞങ്ങള്‍ക്കു കൂടുതല്‍ നന്നായി ഫിനിഷ് ചെ്യ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നായേനെയെന്നും ആഗ വിശദമാക്കി.

Story first published: Monday, September 29, 2025, 10:22 [IST]
Other articles published on Sep 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+