For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ക്ലീന്‍ ക്യാച്ച്, നോട്ടൗട്ടെന്ന് അംപയര്‍!! സിക്‌സുമല്ല, ഇന്ത്യ ഞെട്ടി; കാരണമിങ്ങനെ

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനോടു നാണംകെട്ട തോല്‍വിയേറ്റി വാങ്ങി ഇന്ത്യന്‍ എ ടീം. ബൗളിങിലും ബാറ്റിങിലും ഇന്ത്യയെ ഒരുപോലെ നിഷ്പ്രഭരാക്കിയ പാക് പട എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യംശിയുടെ (45) ഇന്നിങ്‌സിലേറി 136ന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ വെറും 13.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാക് ടീം വിജയവും കൊയ്തു. ജിതേഷ് ശര്‍മ നയിച്ച ഇന്ത്യയുടെ ആദ്യ തോല്‍വിയാണിതെങ്കില്‍ പാകിസ്താന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

INDIA CATCH

Screenshot/ SonyLiv

ഈ കളിക്കിടെയുണ്ടായ വലിയൊരു വിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയായിരിക്കുന്നത്. ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് നമാന്‍ ധിറും നെഹാല്‍ വദേരയും ചേര്‍ന്ന് പാക് ഓപ്പണര്‍ മാസ് സദാഖത്തിനെ പിടികൂടിയെങ്കിലും തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ട് വിധിച്ചതാണ് വന്‍ വിവാദമായത്. മാത്രമല്ല സിക്‌സും അനുവദിച്ചില്ല. എന്തുകൊണ്ടാണ് തേര്‍ഡ് അംപയര്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്നു നോക്കാം.

സംഭിച്ചതറിയാം

പാകിസ്താന്റെ റണ്‍ചേസില്‍ 10ാമത്തെ ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍ സുയാഷ് ശര്‍മയമാണ് ഈ ഓവര്‍ എറിഞ്ഞത്. പാകിതാന്‍ അപ്പോള്‍ ഒരു വിക്കറ്റിനു 93 റണ്‍സെന്ന ശക്തമായ നിലയിലുമായിരുന്നു. 36 ബോളില്‍ 56 റണ്‍സുമായി ഓപ്പണര്‍ മാസ് സദാഖത്തും എട്ടു ബോളില്‍ 11 റണ്‍സോടെ യാസിര്‍ ഖാനുമായിരുന്നു ക്രീസില്‍.

ഓവറിലെ ആദ്യത്തെ ബോളില്‍ സദാഖത്തിന്‍െ വമ്പനൊരു ഷോട്ട്. സിക്‌സറെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. എന്നാല്‍ ബൗണ്ടറിലൈനിനു തൊട്ടരികില്‍ വച്ച് നെഹാല്‍ വദേര റണ്ണിങ് ക്യാച്ചിലൂടെ അതു കൈയ്ക്കുള്ളിലാക്കി. പക്ഷെ ഓട്ടത്തിനിടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയേക്കുമെന്നു തോന്നിയതോടെ അദ്ദേഹം ബോള്‍ അകത്തേക്കു റിലീസ് ചെയ്ത ശേഷം ബൗണ്ടറി ലൈനിനു പുറത്തേക്കു ചാടുകയായിരുന്നു. നമാന്‍ ധിര്‍ ഇതു അനായാസം കൈയ്ക്കുളളിലാക്കി.

ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ അതു ഔട്ട് തന്നെ. ഇതുറപ്പിച്ച പാക് താരം സദാഖത്ത് ഗ്രൗണ്ട് വിടാനൊരുങ്ങിയെങ്കിലും തേര്‍ഡ് അംപയര്‍ ക്യാച്ച് വീണ്ടും പരിശോധിക്കുകയായിരുന്നു. റീപ്ലേ പരിശോധിച്ചപ്പോള്‍ വദേരയുടെ ശരീരഭാഗം ബൗണ്ടറി റോപ്പില്‍ തട്ടിയില്ലെന്നും ധിര്‍ ക്ലീനായി തന്നെ ആ ക്യാച്ചെടുത്തുവെന്നും വ്യക്തമായി കാണാമായിരുന്നു.

പക്ഷെ തേര്‍ഡ് അംപയര്‍ മൊര്‍ഷാദ് അലി ഖാന്‍ അതു നോട്ടൗട്ടെന്നാണ് വിധിച്ചത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ടീമംഗങ്ങളുമെല്ലാം ഒരുപോലെ ഞെട്ടി. ക്ലീന്‍ ക്യാച്ച് തന്നെയായിട്ടും അതു എന്തുകൊണ്ട് ഔട്ടല്ലെന്നു ഓണ്‍ഫീല്‍ഡ് അംപയറോടു ജിതേഷ് തര്‍ക്കിച്ചു.

ബൗണ്ടറി ലൈനിന് അരികെ കോച്ച് സുനില്‍ ജോഷിയും പരിശീലക സംഘത്തിലുള്ളവരും ഒഫീഷ്യലുകളുമായും ഇതേക്കുറിച്ച് വാദിക്കുന്നതും കാണാമായിരുന്നു ഇതോടെ കളി അല്‍പ്പസമയത്തേക്കു തടസ്സപ്പെടുകയും ചെയ്തു. ഒടുവില്‍ തേര്‍ഡ് അംപയറുടെ തീരുമാനം അംഗീകരിച്ച് ഇന്ത്യന്‍ ടീമിനു നിരാശയോടെ കളി തുടരേണ്ടിയും വ്ന്നു.

INDIA CATCH

എന്തുകൊണ്ട് ഔട്ടല്ല?

പുതിയ നിയമമാണ് യഥാര്‍ഥത്തില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറിയത്. നിയത്തിലെ 19.5.2 ല്‍ ഒരു ഭേദഗതി ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ഒരു ഫീല്‍ഡര്‍ക്കു ബൗണ്ടറി ലൈിനു അപ്പുറത്തേക്കു വായുവില്‍ ചാടി ക്യാച്ചെടുക്കാം.

പക്ഷെ അതിനു ശേഷം അയാള്‍ ലാന്‍ഡ് ചെയ്യുന്നതു ബൗണ്ടറി ലൈനിനു അകത്തായിരിക്കണം. ബോള്‍ റിലീസ് ചെയ്ത ശേഷം പുറത്താണ് ലാന്‍ഡ് ചെയ്യുന്നതെങ്കില്‍ അതു ഔട്ട് നല്‍കില്ല.

ഇവിടെ നെഹാല്‍ വദേരയുടെ കാര്യത്തില്‍ അദ്ദേഹം ബോള്‍ ക്യാച്ച് ചെയ്തത് അകത്തു വച്ചാണെങ്കിലും ബോള്‍ റിലീസ് ചെയ്തതിനു പിന്നാലെ ലാന്‍ഡ് ചെയ്തത് ബൗണ്ടറിക്കു പുറത്തുമാണ്. അതുതൊണ്ടാണ് നെഹാല്‍ വദേര അകത്തു വച്ച് ക്ലീനായി ക്യാച്ചെടുത്തിട്ടും അംപയര്‍ അതു നോട്ടൗട്ട് വിധിച്ചത്.

Story first published: Monday, November 17, 2025, 6:41 [IST]
Other articles published on Nov 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+